Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് വീണ്ടും തോല്‍വി, മലര്‍ത്തിയടിച്ച് ബംഗാള്‍ വാരിയേഴ്‌സ്

ദില്ലി: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഡല്‍ഹി ലെഗില്‍ നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിന് തോല്‍വി. ചെന്നൈ ലെഗിലെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന തലൈവാസിന് ഡല്‍ഹിലിയും ജയം സ്വന്തമാക്കാനായില്ല. ബംഗാള്‍ വാരിയേഴ്‌സിനെതിരെ 35-26 എന്ന കൂറ്റന്‍ തോല്‍വിയാണ് തലൈവാസ് ഏറ്റുവാങ്ങിയത്. ജയത്തോടെ ബംഗാള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് ബംഗാള്‍ തലൈവാസിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. റെയ്ഡിലും ടാക്കിളിങ്ങിലും ബംഗാള്‍ മികവുകാട്ടി. കെ പ്രപഞ്ചന്‍(10), മണീന്ദര്‍ സിങ(9) എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. 5 പോയന്റ് നേടിയ റിങ്കു നര്‍വാള്‍ പ്രതിരോധത്തിലും മിന്നി. സമ്മര്‍ദ്ദത്തില്‍ കളിക്കാനിറങ്ങിയ എതിരാളികള്‍ക്കെതിരെ തുടക്കംമുതല്‍ ലീഡ് നേടിയാണ് ബംഗാള്‍ അന്തിമ വിജയം നേടിയെടുത്തത്.

PKL2019

തുടര്‍തോല്‍വികളില്‍നിന്നും രക്ഷതേടിയിറങ്ങിയ തലൈവാസിന് ഒരിക്കല്‍ക്കൂടി പ്രകടനമികവിലേക്കുയരാനായില്ല. റെയ്ഡിലും പ്രതിരോധത്തിലും ടീം നിറംമങ്ങി. രാഹുല്‍ ചൗധരിയുടെ ഫോമില്ലായ്മയാണ് ടീമിനെ വലയ്ക്കുന്നത്. രാഹുല്‍ ഒരു പോയന്റ് മാത്രമാണ് നേടിയതെന്നത് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണവുമായി. 11 പോയന്റ് നേടിയ അജയ് താക്കൂര്‍ മാത്രമാണ് ടീമില്‍ കാര്യമായ പ്രകടനം നടത്തിയത്.

Story first published: Friday, August 30, 2019, 9:29 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+