വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; വിജയ വഴിയില്‍ തിരിച്ചെത്തി ഡല്‍ഹി, ത്രില്ലറില്‍ ജയിച്ച് ബംഗാള്‍ വാരിയേഴ്‌സ്

കൊല്‍ക്കത്ത: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ കൊല്‍ക്കത്ത ലെഗില്‍ നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും ബംഗാള്‍ വാരിയേഴ്‌സിനും ജയം. സീസണില്‍ ആദ്യമായി 50 പോയന്റ് തൊട്ട ഡല്‍ഹി 50-34 എന്ന സ്‌കോറിന് തമിഴ് തലൈവാസിനെയാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് 42-39 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനേയും തോല്‍പ്പിച്ചു. തുടര്‍തോല്‍വികളില്‍നിന്നും രക്ഷകിട്ടാത്ത തലൈവാസിന് ഡല്‍ഹിക്കെതിരായ പരാജയം കനത്ത തിരിച്ചടിയാണ്.

ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 17 പോയന്റ് നേടി തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചു. മീരജ് ഷെയ്ക്ക് 12 പോയന്റും സ്വന്തമാക്കി. തമിഴ് തലൈവാസിനായി രാഹുല്‍ ചൗധരി 14 പോയന്റും അജിത് കുമാറും 9 പോയന്റും സ്വന്തമാക്കി. ടാക്കിളിങ്ങില്‍ അമ്പേ പരാജയപ്പെട്ടതാണ് തലൈവാസിന് തിരിച്ചടിയായത്. ആകെ 3 ടാക്കിളിങ് പോയന്റുമാത്രമാണ് തലൈവാസ് സ്വന്തമാക്കിയത്. ഡല്‍ഹി 8 ടാക്കിള്‍ പോയന്റ് നേടി.

bengal-warriors

യുഎസ് ഓപ്പണ്‍ 2019: ക്ലാസിക്കില്‍ നദാല്‍, 19ാം ഗ്രാന്റ്സ്ലാം നേട്ടം... ഫെഡറര്‍ക്ക് തൊട്ടരികെയുഎസ് ഓപ്പണ്‍ 2019: ക്ലാസിക്കില്‍ നദാല്‍, 19ാം ഗ്രാന്റ്സ്ലാം നേട്ടം... ഫെഡറര്‍ക്ക് തൊട്ടരികെ

ബംഗാളിനുവേണ്ടി കളിക്കാരെല്ലാം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ചു. മണീന്ദര്‍ സിങ് 10 പോയന്റുമായി ടോപ് സ്‌കോററായി. ഇസ്മായില്‍(6), സുകേഷ് ഹെഗ്‌ഡെ(6), കെ പ്രപഞ്ചന്‍(5), ബല്‍ദേവ് സിങ്(5) എന്നിവരെല്ലാം തിളങ്ങി. പള്‍ട്ടാന്മാര്‍ക്കായി പങ്കജ് മോഹിത് 11ഉം മന്‍ജീത് 10 പോയന്റും നേടി. അവസാന മിനിറ്റുവരെ ജയം ഉറപ്പിച്ച പള്‍ട്ടാനെ ഒറ്റ റെയ്ഡുകൊണ്ടാണ് ബംഗാള്‍ അട്ടിമറിച്ചത്.

Story first published: Monday, September 9, 2019, 9:23 [IST]
Other articles published on Sep 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X