പ്രോ കബഡി ലീഗ്; യു മുംബയ്ക്കും യുപി യോദ്ധയ്ക്കും ജയം
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ യു മുംബയ്ക്കും യുപി യോദ്ധയ്ക്കും വിജയം. ജയം ശീലമാക്കിയ ദബാംഗ് ദില്ലിയെ 44-19 എന്ന വമ്പന്‍ മാര്‍ജിനിലാണ് മുംബ തറപറ്റിച്ചത്. പൊരുതിക്കളിച്ച തെലുഗ് ടൈറ്റന്‍സിനെ 27-20 എന്ന സ്‌കോറിന് യുപി യോദ്ധയും തോല്‍പ്പിച്ചു. ആദ്യ മത്സരം ഏകപക്ഷീയമായപ്പോള്‍ രണ്ടാം മത്സരം വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.
പതിവുപോലെ സിദ്ധാര്‍ഥ് ദേശായിയുടെ ഉശിരന്‍ പ്രകടനമാണ് മുംബയെ ജയത്തിലേക്ക് നയിച്ചത്. സൂപ്പര്‍താരം 12 റെയ്ഡ് പോയന്റുകളാണ് ടീമിനായി നേടിയത്. രോഹിത് ബലിയന്‍ 8 ഉം ഫസല്‍ 5 ഉം പോയന്റുകള്‍ നേടിയപ്പോള്‍ സുരീന്ദര്‍ സിങ് പ്രതിരോധത്തില്‍ 4 ടാക്കിള്‍ പോയന്റുകളും നേടി. ദില്ലിക്കായി ഷബീര്‍ ബാപ്പു, സത്പാല്‍, ചന്ദ്രന്‍ രഞ്ജിത്ത് എന്നിവര്‍ 5 വീതം പോയന്റുകളാണ് സ്വന്തമാക്കിയത്.

കളിയുടെ തുടക്കംമുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട യോദ്ധ ടൈറ്റന്‍സ് മത്സരത്തില്‍ പ്രശാന്ത് കുമാര്‍ റായ് യോദ്ധയ്ക്കായി 8 പോയന്റുകള്‍ നേടിയപ്പോള്‍ നിതീഷ് കുമാര്‍ 5 പോയന്റുകളും ടീമിനായി സമ്പാദിച്ചു. മറുവശത്ത് രാഹുല്‍ ചൗധരിക്ക് തിളങ്ങാനായില്ല. ചൗധരിയും പ്രതിരോധതാരം അബോസറും 6 പോയന്റുകള്‍ വീതമാണ് സ്വന്തമാക്കിയത്. അവസാന മിനിറ്റുകളില്‍ റെയ്ഡര്‍മാര്‍ മങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.
Story first published: Wednesday, December 12, 2018, 9:45 [IST]
Other articles published on Dec 12, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications