For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും ദബാംഗ് ദില്ലിക്കും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ യുപി യോദ്ധയ്ക്കും ദബാംഗ് ദില്ലിക്കും വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുപി യോദ്ധ ഹരിയാണ സ്റ്റീലേഴ്‌സിനെ 30-29 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലി 37-33 എന്ന സ്‌കോരിന് തമിഴ് തലൈവാസിനെയും കീഴ്‌പ്പെടുത്തി.

ഓരോ പോയന്റിനും വാശിയേറിയ പോരാട്ടം കണ്ട യുപി യോദ്ധ ഹരിയാണ സ്റ്റീലേഴ്‌സ് മത്സരത്തില്‍ യോദ്ധയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ്, പ്രശാന്ത് കുമാര്‍ റായ് എന്നിവര്‍ 8 പോയന്റ് വീതവും സച്ചിന്‍ കുമാര്‍ 6 പോയന്റും സ്വന്തമാക്കി. ഹരിയാണ സ്റ്റീലേഴ്‌സിനായി മോനു ഗോയാത് 11 പോയന്റുകള്‍ നേടി. വികാസ് കണ്ടോല 7 പോയന്റും ടീമിനായി കണ്ടെത്തി.

pkl


ദബാംഗ് ദില്ലിക്കായി മീരജ് ഷെയ്ക്ക്, നവീന്‍ കുമാര്‍ എന്നിവര്‍ നടത്തിയ റെയ്ഡുകളാണ് വിജയത്തിന് ആധാരമായത്. മീരജ് 9ഉം നവീന്‍ കുമാര്‍ 8ഉം പോയന്റുകള്‍ നേടിയപ്പോള്‍ വിശാല്‍ മാനെ 5 പോയന്റുകളുമായി പിന്തുണ നല്‍കി. തമിഴ് തലൈവാസ് ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 14 പോയന്റ് സ്വന്തമാക്കി. സുകേഷ് ഹെഗ്‌ഡെ അതുല്‍ എംഎസ് എന്നിവര്‍ 5 പോയന്റുകളും നേടി.

Story first published: Friday, December 7, 2018, 9:50 [IST]
Other articles published on Dec 7, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+