Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; മഹാരാഷ്ട്ര ഡര്‍ബിയില്‍ യു മുംബ; യുപി യോദ്ധയ്ക്ക് വീണ്ടും തോല്‍വി

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ യും മുംബയും ബെംഗളുരു ബുള്‍സും വിജയം സ്വന്തമാക്കി. മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂണേരി പള്‍ട്ടാനെ 31-22 എന്ന സ്‌കോറിനാണ് യു മുംബ തോല്‍പ്പിച്ചത്. യുപി യോദ്ധയെ 35-29 എന്ന നിലയില്‍ ബെംഗളുരു ബുള്‍സും കീഴ്‌പ്പെടുത്തി. യോദ്ധയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

യു മുംബയ്ക്കുവേണ്ടി അഭിഷേക് സിങ് ഏഴു പോയന്റുകള്‍ സ്വന്തമാക്കി. ഫസല്‍ അട്രച്ചാലിലും സുരീന്ദര്‍ സിങ്ങും ചേര്‍ന്ന് 8 ടാക്കിള്‍ പോയന്റുകളും നേടി. ഇരുവരും നാലുവീതം പോയന്റുകളാണ് ടീമിനായി നേടിയത്. മറുവശത്ത് അക്ഷയ് ജാദവ് ആകെ അഞ്ചു പോയന്റുകള്‍ നേടി. ടീം പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ റെയ്ഡുകള്‍ പരാജയപ്പെട്ടതാണ് തോല്‍വിക്കിടയാക്കിയത്.

umumbavspaltan

ബെംഗളുരു ബുള്‍സിനുവേണ്ടി രോഹിത് കുമാര്‍ 14 പോയന്റുകള്‍ നേടി മുന്നിട്ടുനിന്നു. പവന്‍ കുമാര്‍ ആറു പോയന്റുകളുമായി മികച്ച പിന്തുണ നല്‍കിയപ്പോള്‍ മറ്റു താരങ്ങളും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴു പോയന്റുകള്‍ നേടിയ പ്രശാന്ത് കുമാര്‍ റായിയും 5 പോയന്റുകള്‍ നേടിയ ശ്രീകാന്ത് ജാദവുമാണ് യുപി യോദ്ധയുടെ പ്രധാന സ്‌കോറര്‍മാര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയുടെ അവസാന ഘട്ടത്തില്‍ യോദ്ധ നിര്‍ണായക പിഴവുകള്‍ വരുത്തി.

Story first published: Sunday, November 4, 2018, 10:27 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+