For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനും ബെംഗളുരു ബുള്‍സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും ബെംഗളുരു ബുള്‍സിനും ജയം. തലൈവാസ് 31-25ന് തെലുഗ് ടൈറ്റന്‍സിനെയും ബംഗളുരു 37-27 എന്ന സ്‌കോറിന് യുപി യോദ്ധയേയും കീഴ്‌പ്പെടുത്തി. സീസണില്‍ പ്രകടനമികവ് കാട്ടാതിരുന്ന തലൈവാസിന് കരുത്തര്‍ക്കെതിരായ വിജയം വരും മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.

സതേണ്‍ ദര്‍ബി എന്ന് വിശേഷിപ്പിക്കപ്പെട്ട തലൈവാസ് ടൈറ്റന്‍സ് പോരാട്ടത്തില്‍ തുടക്കംമുതല്‍ ലീഡെടുത്ത തലൈവാസ് ലീഡ് നിലനിര്‍ത്തിയാണ് മത്സരവിജയം നേടിയത്. വിജയികള്‍ക്കായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍, മന്‍ജീത് ചില്ലാര്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ 7 പോയന്റുകള്‍ വീതം സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനായി രാഹുല്‍ ചൗധരി ആറും വിശാല്‍ ഭരദ്വാജ് അഞ്ചും പോയന്റുകളും നേടി.

Pro Kabaddi 2018: Thalaivas beat Titans 31-25

പവന്‍ കുമാറിന്റെയും രോഹിത് കുമാറിന്റെയും റെയ്ഡുകളാണ് ബംഗളുരുവിന് ജയം എളുപ്പമാക്കിയത്. പവന്‍ 10 ഉം രോഹിത് 7 ഉം പോയന്റുകള്‍ നേടി. യുപി യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ് 12 പോയന്റുകള്‍ നേടിയെങ്കിലും സഹകളിക്കാര്‍ നിറംമങ്ങിയത് തിരിച്ചടിയായി. ബെംഗളുരുവിന്റെ പ്രതിരോധനിര താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ യോദ്ധയുടെ റെയ്ഡുകള്‍ പോയന്റുകളായി മാറിയില്ല.

Story first published: Tuesday, November 27, 2018, 9:54 [IST]
Other articles published on Nov 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+