വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ചാമ്പ്യന്മാരെ അട്ടിമറിച്ച് തെലുഗ് ടൈറ്റന്‍സ്

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സിന് വമ്പന്‍ ജയം. 41-36 എന്ന സ്‌കോറിനാണ് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍ പറ്റ്‌ന പൈറേറ്റ്‌സിനെ വീഴ്ത്തിയത്. തോറ്റെങ്കിലും സോണ്‍ ബിയില്‍ 18 കളികളില്‍ നിന്നും 52 പോയന്റുമായി പൈറേറ്റ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 19 കളികളില്‍നിന്നും തെലുഗ് ടൈറ്റന്‍സിന് 50 പോയന്റുണ്ട്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്.

പെര്‍ത്ത് ടെസ്റ്റ്: ഓസീസിന് ഭേദപ്പെട്ട തുടക്കം... ആദ്യ ബ്രേക്ത്രൂ തേടി ഇന്ത്യ പെര്‍ത്ത് ടെസ്റ്റ്: ഓസീസിന് ഭേദപ്പെട്ട തുടക്കം... ആദ്യ ബ്രേക്ത്രൂ തേടി ഇന്ത്യ

കഴിഞ്ഞ മത്സരത്തില്‍ നിറംമങ്ങിയ രാഹുല്‍ ചൗധരി ഫോമിലേക്കുയര്‍ന്നതോടെയാണ് ടൈറ്റന്‍സ് മത്സരം സ്വന്തമാക്കിയത്. രാഹുല്‍ 13 പോയന്റുമായി ടീമിനെ മുന്നില്‍നിന്നും നയിച്ചപ്പോള്‍ 9 പോയന്റുമായി നീലേഷും 5 പോയന്റുമായി മൊഹ്‌സനും മികച്ച പിന്തുണ നല്‍കി. പറ്റ്‌ന പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാള്‍ 12 പോയന്റുകള്‍ നേടി. വിജയ് ആറു പോയന്റും സ്വന്തമാക്കി. മറ്റു കളിക്കാര്‍ക്ക് തിളങ്ങാനായില്ല.

ds

ഇടവേളയ്ക്കുമുന്‍പുതന്നെ ടൈറ്റന്‍സ് ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 11 പോയന്റ് ലീഡില്‍ ഇടവേളയ്ക്ക് പിരിഞ്ഞ ടീം ലീഡ് നിലനിര്‍ത്തിയാണ് പിന്നീട് മുന്നേറിയത്. തിരിച്ചുവരാനുള്ള അവസരം അവര്‍ ചാമ്പ്യന്മാര്‍ക്ക് നല്‍കിയില്ല. പ്രതിരോധ താരങ്ങളായ മൊഹ്‌സെനിന്റെയും വിശാല്‍ ഭരദ്വാജിന്റെയും ടാക്കിളുകളും പൈറേറ്റ്‌സിന് തിരിച്ചടിയായി.

Story first published: Friday, December 14, 2018, 9:54 [IST]
Other articles published on Dec 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X