For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ജയ്പൂരിന് ഒടുവില്‍ ജയം, ഹരിയാണയെ വീഴ്ത്തി തെലുഗ് ടൈറ്റന്‍സ്

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് തമിഴ് തലൈവാസിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിനെ തെലുഗ് ടൈറ്റന്‍സും കീഴ്‌പ്പെടുത്തി. തുടര്‍ തോല്‍വികളില്‍നിന്നും മോചിതരായ ജയ്പൂര്‍ 37-24 എന്ന സ്‌കോറിനാണ് തലൈവാസിനെ തോല്‍പ്പിച്ചത്. കടുത്തൊരു പോരാട്ടത്തിനാടുവില്‍ ടൈറ്റന്‍സ് 35-31 എന്ന സ്‌കോറില്‍ ഹരിയാണയെയും വീഴ്ത്തി.

പിങ്ക് പാന്ഥേഴ്‌സിനായി പ്രധാന റെയ്ഡര്‍ ദീപക് ഹൂഡ 9 പോയന്റുകള്‍ നേടി. സുനില്‍ സിദ്ധഗാവില്‍ ആറും ആനന്ദ് പാട്ടീല്‍ അഞ്ചും പോയന്റുകളും നേടി. തലൈവാസിനായി സുകേഷ് ഹെഗ്‌ഡെ ആറു പോയന്റുകള്‍ നേടിയപ്പോള്‍ വിക്ടര്‍ ഒബെയ്‌റോ അഞ്ചു പോയന്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ അജയ് താക്കൂറിന് തിളങ്ങാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയായത്. അജയ് 2 പോയന്റുകള്‍ മാത്രമാണ് നേടിയത്.

kabbadi

തെലുഗ് ടൈറ്റന്‍സിനായി റെയ്ഡര്‍ രാഹുല്‍ ചൗധരി 12 പോയന്റുകള്‍ നേടി. നിലേഷ് ഏഴും വിശാല്‍ ആറും പോയന്റുകളും ടീമിനായി സ്വന്തമാക്കി. ഹരിയാണ സ്റ്റീലേഴ്‌സിന്റെ മോനു ഗോയാത് 12 ഉം വികാസ് കണ്ടോല 7 ഉം പോയന്റുകളും നേടി. കളിയുടെ തുടക്കത്തില്‍ 8 പോയന്റ് മുന്നിലുണ്ടായിരുന്ന ടൈറ്റന്‍സിനെ അവസാന മിനിറ്റുകളില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞെങ്കിലും ഹരിയാണയ്ക്ക് ജയം കണ്ടെത്താനായില്ല.

Story first published: Monday, December 10, 2018, 9:29 [IST]
Other articles published on Dec 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+