Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തെലുഗ് ടൈറ്റന്‍സിനും പൂണേരി പള്‍ട്ടാനും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സിനും പൂണേരി പള്‍ട്ടാനും വിജയം. പൂണേരി പള്‍ട്ടാന്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 29-25 എന്ന സ്‌കോറിനും തെലുഗ് ടൈറ്റന്‍സ് പറ്റ്‌ന പൈറേറ്റ്‌സിനെ 35-31 എന്ന സ്‌കോറിനുമാണ് തോല്‍പ്പിച്ചത്. രണ്ടു മത്സരങ്ങളിലും ജയം മാറി മറിഞ്ഞ് നാടകീയ രംഗങ്ങള്‍ കാണികളില്‍ ആവേശമുണര്‍ത്തി.

വിശാല്‍ ഭരദ്വാജിന്റെയും അബോസര്‍ മിഖാനിയുടെയും തകര്‍പ്പന്‍ പ്രതിരോധമാണ് തെലുഗ് ടൈറ്റന്‍സിന്റെ ജയത്തിന് ആധാരമായത്. ഇരുവരും ചേര്‍ന്ന് 11 ടാക്കിള്‍ പോയന്റുകള്‍ നേടി. പറ്റ്‌നയുടെ സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിനെ ഇരുവരും ചേര്‍ന്ന് മെരുക്കി. സീസണില്‍ ടൈറ്റന്‍സിന്റെ മൂന്നാം വിജയമാണിത്. പറ്റ്‌നയ്ക്കുവേണ്ടി മന്‍ജീത്തും, വിജയിയും ചേര്‍ന്ന് 16 പോയന്റുകള്‍ നേടി. തെലുഗ് ടൈറ്റന്‍സിനുവേണ്ടി രാഹുല്‍ ചൗധരി ഏഴ് റെയ്ഡ് പോയന്റുകളും സ്വന്തമാക്കി.

patna

ജയ്പൂരും പൂണേരി പള്‍ട്ടാനും തമ്മിലുള്ള മത്സരത്തില്‍ ആറ് സൂപ്പര്‍ ടാക്കിളുകളാണ് പള്‍ട്ടാന്റെ വിജയത്തിന് നിര്‍ണായകമായത്. ആകെ 18 ടാക്കിള്‍ പോയന്റുകളും പള്‍ട്ടന്മാര്‍ സ്വന്തമാക്കി. പള്‍ട്ടാന് വേണ്ടി രവികുമാര്‍ ആറ് ടാക്കിള്‍ പോയന്റുകളാണ് നേടിയത്. ജയ്പൂരിന്റെ ആധിപത്യത്തോടെയാണ് തുടങ്ങിയതെങ്കിലും പ്രതിരോധത്തിലെ കരുത്തര്‍ പള്‍ട്ടാന് അന്തിമവിജയം നേടിക്കൊടുത്തു.

Story first published: Saturday, October 20, 2018, 12:28 [IST]
Other articles published on Oct 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+