വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; യുപി യോദ്ധയെ തകര്‍ത്ത് തലൈവാസ്, ഗുജറാത്തിനും വിജയം

ദില്ലി: പ്രോ കബഡി ലീഗില്‍ വെള്ളിയാഴ്ച രാത്രി നടന്ന മത്സരങ്ങളില്‍ തമിഴ് തലൈവാസിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സിനും വിജയം. തുടര്‍ തോല്‍വികളില്‍ വലഞ്ഞ തലൈവാസ് 46-24 എന്ന നിലയില്‍ യുപി യോദ്ധയെ തറപറ്റിച്ചപ്പോള്‍ 36-25 എന്ന നിലയിലായിരുന്നു ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെതിരെ ഗുജറാത്തിന്റെ വിജയം. ഇരു മത്സരങ്ങളും ഏറെക്കുറെ ഏകപക്ഷീയമായിരുന്നു.

kabadi

മന്‍ജീത് ചില്ലാര്‍, അമിത് ഹൂഡ എന്നിവരുടെ തകര്‍പ്പന്‍ ടാക്കിളുകളാണ് തമിഴ് തലൈവാസിന്റെ വിജയം എളുപ്പമാക്കിയത്. മന്‍ജീത് എട്ടും അമിത് ആറും ടാക്കിള്‍ പോയന്റുകള്‍ നേടി. ആദ്യ പകുതിയില്‍ സുകേഷ് ഹെഗ്‌ഡെയും രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ അജയ് താക്കൂറും റെയ്ഡിലും തിളങ്ങിയതോടെ യോദ്ധയുടെ അടിതെറ്റി. പ്രശാന്ത് കുമാര്‍ റായ് നേടിയ ഏഴു പോയന്റാണ് യോദ്ധയുടെ ആശ്വാസം. മറ്റു കളിക്കാര്‍ക്ക് തിളങ്ങാനായില്ല.

മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയിന്റ്‌സ് സീസണിലെ നാലാം ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ജയ്പൂര്‍ പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ മങ്ങിയതോടെ വിജയം കൈവിടുകയായിരുന്നു. ഗുജറാത്തിനുവേണ്ടി സുനില്‍ കുമാര്‍ 8 ടാക്കിള്‍ പോയന്റുകള്‍ നേടി. ജയ്പൂരിന്റെ പല റെയ്ഡുകളും പോയന്റില്ലാതെ അവസാനിച്ചതോടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് അവര്‍ ഏറ്റുവാങ്ങിയത്.

ഗോളുമായി നെയ്മറും എംബാപ്പെയും; തുടര്‍ ജയത്തില്‍ യൂറോപ്പ്യന്‍ റെക്കോഡിട്ട് പിഎസ്ജി ഗോളുമായി നെയ്മറും എംബാപ്പെയും; തുടര്‍ ജയത്തില്‍ യൂറോപ്പ്യന്‍ റെക്കോഡിട്ട് പിഎസ്ജി

Story first published: Saturday, November 3, 2018, 11:32 [IST]
Other articles published on Nov 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X