പ്രോ കബഡി ലീഗ്; സിദ്ധാര്‍ഥ് ദേശായിയുടെ മിന്നുന്ന പ്രകടനത്തില്‍ യു മുംബയ്ക്ക് ജയം
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഞായറാഴ്ച രാത്രി നടന്ന സോണ്‍ എ മത്സരത്തില്‍ യു മുംബ ദബാംഗ് ദില്ലിയെ തോല്‍പ്പിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ 41-35 എന്ന സ്‌കോറിനായിരുന്നു മുംബയുടെ വിജയം. ഇതോടെ സീസണിലെ 12ാ-ാം വിജയവും യു മുംബ സ്വന്തമാക്കി.
സിദ്ധാര്‍ഥ് ദേശായിയുടെ മിന്നുന്ന പ്രകടനമാണ് മുംബയുടെ ജയം സാധ്യമാക്കിയത്. 19 പോയന്റുകളാണ് മത്സരത്തില്‍ സിദ്ധാര്‍ഥ് നേടിയത്. രോഹിത് ബലിയന്‍ അഞ്ചും വിനോദ് കുമാര്‍ നാലും പോയന്റുകള്‍ നേടി. ദബാംഗ് ദില്ലിക്കുവേണ്ടി നവീന്‍ കുമാര്‍ 12 പോയന്റുകളുമായി ടോപ് സ്‌കോററായി. ചന്ദ്രന്‍ രഞ്ജിത്ത് 7 പോയന്റുകളും ടീമിനായി സ്വന്തമാക്കി.

കളിയുടെ പാതിയില്‍ 22-13 എന്ന നിലയില്‍ ബഹുദൂരം മുന്നിലായിരുന്നു ദില്ലി. എന്നാല്‍, ജയം ഉറപ്പിച്ച ദില്ലിയെ രണ്ടാം പകുതിയില്‍ മുംബ തകര്‍ത്തു. രണ്ടാം പകുതിയില്‍ സ്‌കോര്‍ ഒരവസരത്തില്‍ 30-30 എന്ന നിലയിലായിരുന്നു. ഇവിടെവെച്ച് സിദ്ധാര്‍ഥ് ദേശായി തകര്‍പ്പന്‍ റെയ്ഡുകളിലൂടെ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. അവസാന നാലു മിനിറ്റിനിടയില്‍ 11 പോയന്റുകളാണ് മുംബ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications