വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗില്‍ വീണ്ടും ആവേശ സമനില; പൂണേരി പള്‍ട്ടാന് വീണ്ടും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ പൂണേരി പള്‍ട്ടാന് വിജയം. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സും യു പി യോദ്ധയും സമനിലയില്‍ പിരിഞ്ഞു. കടുത്ത പോരാട്ടത്തിനൊടുവില്‍ യു മുംബയ്‌ക്കെതിരെയായിരുന്നു പൂണേരി പള്‍ട്ടാന്റെ ജയം. ഒരു മത്സരം ഒറ്റ പോയന്റ് വ്യത്യാസത്തിലും മറ്റൊരു മത്സരം സമനിലയിലും അവസാനിച്ചത് കളികളുടെ വീറും വാശിയും പ്രതിഫലിപ്പിക്കുന്നു.

ഇനിയെന്ത് എല്‍ ക്ലാസിക്കോ? റൊണാള്‍ഡോ മാത്രമല്ല, മെസ്സിയുമില്ല!! 11 വര്‍ഷത്തിനു ശേഷമാദ്യം
മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂണേരി പള്‍ട്ടാന്‍ 33-32 എന്ന സ്‌കോറിലാണ് യു മുംബയെ വീഴ്ത്തിത്. പൂണെയുടെ സൂപ്പര്‍താരം നിതിന്‍ തൊമാര്‍ 13 പോയന്റുകള്‍ നേടി. ഗിരീഷ് എര്‍നാക് ആറ് ടാക്കിള്‍ പോയന്റുകളും നേടി. മുംബയ്ക്കുവേണ്ടി സിദ്ധാര്‍ഥ് ദേശായി 15 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും ജയിക്കാനായില്ല. ആദ്യ പകുതിയില്‍ മുന്നിട്ടുന്ന പള്‍ട്ടാന്മാര്‍ക്കെതിരെ സിദ്ധാര്‍ഥിന്റെ മികവിലാണ് മുംബ തിരിച്ചടിച്ചത്.

Pro Kabaddi 2018; Puneri Paltan 33-32 U Mumba, Bengal Warriors 40-40 UP Yoddha

ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സും യുപി യോദ്ധയും 40 പോയന്റുകള്‍വീതം പങ്കുവെച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ബംഗാള്‍ ടീമിനെ അവസാന മിനിറ്റുകളില്‍ യോദ്ധ തളയ്ക്കുകയായിരുന്നു. ബംഗാള്‍ വാരിയേഴ്‌സിനുവേണ്ടി മണീന്ദര്‍ സിങ് 16 പോയന്റുകളും ജങ് കന്‍ ലീ ഏഴും പോയന്റുകളും നേടി. 13 പോയന്റുകള്‍ നേടിയ പ്രശാന്ത് കുമാര്‍ റായിയാണ് യോദ്ധയുടെ ടോപ് സ്‌കോറര്‍. റിഷാങ്ക 9 പോയന്റുകളും സ്വന്തമാക്കി.

Story first published: Sunday, October 21, 2018, 11:35 [IST]
Other articles published on Oct 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X