Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; പറ്റ്‌ന പൈറേറ്റ്‌സിനും പൂണേരി പള്‍ട്ടാനും ഉജ്വല വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സിനും പൂണേരി പള്‍ട്ടാനും വിജയം. പര്‍ദീപ് നര്‍വാളിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 43-37 എന്ന സ്‌കോറിന് ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സ് യുപി യോദ്ധയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ ഹരിയാണ സ്റ്റീലേഴ്‌സിനെ 45-27 എന്ന നിലയിലും തോല്‍പ്പിച്ചു.

പറ്റ്‌നയ്ക്കുവേണ്ടി പര്‍ദീപ് 14 റെയ്ഡ് പോയന്റുകളാണ് നേടിയത്. യുപി യോദ്ധയുടെ താരങ്ങളായ ശ്രീകാന്ത് ജാദവ് 17ഉം, റിഷാങ്ക് ദേവാദിഗ 11ഉം പോയന്റുകള്‍ നേടിയെങ്കില്‍ ജയം അകന്നുനിന്നു. മത്സരത്തില്‍ യുപി യോദ്ധയാണ് ലീഡോടെ തുടങ്ങിയതെങ്കിലും പര്‍ദീപിലൂടെ പിന്നീട് തിരിച്ചടിച്ചു. 19-17 എന്ന സ്‌കോറില്‍ യുപി യോദ്ധ ഇടവേളയ്ക്ക് മുന്നിലായിരുന്നു. പിന്നീട്, ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട മത്സരത്തിനൊടുവില്‍ പറ്റ്‌ന ജയം പിടിച്ചെടുത്തു.

untitled

ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ പൂണേരി പള്‍ട്ടാന്റെ വിജയം ഏകപക്ഷീയമായിരുന്നു. മത്സരത്തിന്റെ ഒരുവസരത്തിലും ഹരിയാണ ജയപ്രതീക്ഷ പുലര്‍ത്തിയില്ല. ഒരിക്കല്‍ക്കൂടി ദുര്‍ബലമായ പ്രതിരോധം അവര്‍ക്ക് വിനയായി. പൂണേരി പള്‍ട്ടാന് വേണ്ടി നിതില്‍ തൊമാര്‍ 10 പോയന്റും രാജേഷ് മണ്ഡല്‍ 8 പോയന്റും നേടി. ഹരിയാണയ്ക്കുവേണ്ടി 11 പോയന്റുകള്‍ നേടിയ വികാസ് കണ്ടോലയാണ് മുന്നിട്ടുനിന്നത്.

Story first published: Monday, October 15, 2018, 9:43 [IST]
Other articles published on Oct 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+