For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ടൈറ്റന്‍സിനെ വീഴ്ത്തി ഗുജറാത്ത്, പറ്റ്‌ന പൈറേറ്റ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ സോണ്‍ എ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ് തെലുഗ് ടെറ്റന്‍സിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സ് പൂണേരി പള്‍ട്ടാനെതിരെ വമ്പന്‍ ജയം നേടി. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഗുജറാത്ത് 29-27 എന്ന സ്‌കോറിനാണ് ടൈറ്റന്‍സിനെ വീഴ്ത്തിയത്. നിലവിലെ ചാമ്പ്യന്മാരായ പൈറേറ്റ്‌സ് 53-36 എന്ന സ്‌കോറിന് പള്‍ട്ടാന്മാരെയും തോല്‍പ്പിച്ചു.

സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ഗുജറാത്ത് ഓള്‍റൗണ്ട് മികവിലാണ് ടൈറ്റന്‍സിനെ കീഴ്‌പ്പെടുത്തിയത്. ഗുജറാത്തിനായി കെ പ്രപഞ്ചന്‍ 10 പോയന്റുകള്‍ നേടിയപ്പോള്‍ സച്ചിന്‍ 9 പോയന്റുകളും സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനായി രാഹുല്‍ ചൗധരി 8 പോയന്റുകളാണ് നേടിയത്. ഇരു ടീമുകള്‍ക്കും റെയ്ഡുകളില്‍ കൂടുതല്‍ പോയന്റുകള്‍ നേടാന്‍ കഴിഞ്ഞില്ല.

gujaratfortunegiants

ഏകപക്ഷീയമായ ഒരു മത്സരത്തില്‍ പര്‍ദീപ് നര്‍വാളിന്റെ മിന്നും പ്രകടനമാണ് ചാമ്പ്യന്മാര്‍ക്ക് തുണയായത്. 27 പോയന്റുകളാണ് പര്‍ദീപ് റെയ്ഡുകളിലൂടെ നേടിയത്. മന്‍ജീത് സിങ് 6 പോയന്റുകളും നേടി. പള്‍ട്ടാന്മാര്‍ക്കായി ജിബി മോറെ 13 ഉം സന്ദീപ് നര്‍വാള്‍ 7 ഉം പോയന്റുകള്‍ നേടി. സോണില്‍നിന്നും പ്ലേ ഓഫില്‍ കടക്കാന്‍ പൈറേറ്റ്‌സിന് കഴിയുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, December 8, 2018, 9:48 [IST]
Other articles published on Dec 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+