For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തലൈവാസിനെ തകര്‍ത്ത് യു മുംബ; പറ്റ്‌ന പൈറേറ്റ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സിനും യു മുംബയ്ക്കും ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പറ്റ്‌ന പൈറേറ്റ്‌സ് 38-35 എന്ന സ്‌കോറില്‍ ദബാംഗ് ദില്ലിയേയും യു മുംബ 36-22 എന്ന സ്‌കോറിന് തമിഴ് തലൈവാസിനെയുമാണ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം പ്രര്‍ദീപ് നര്‍വാളിന്റെ പ്രകടനമാണ് ചാമ്പ്യന്മാരായ പറ്റ്‌നയെ ജയത്തിലേക്ക് നയിച്ചത്.

റെയ്ഡുകളില്‍ മേധാവിത്വം പുലര്‍ത്തിയ പര്‍ദീപ് 16 പോയന്റുകളാണ് നേടിയത്. സഹതാരം മന്‍ജീത് എട്ടു പോയന്റുകളുമായി മികച്ച പിന്തുണ നല്‍കി. ദില്ലിക്കുവേണ്ടി നവീന്‍ കുമാര്‍ 15 പോയന്റുനേടി ടീമിനെ ജയത്തിന്റെ വക്കോളമെത്തിച്ചു. കളിയില്‍ മികച്ച അവസരങ്ങള്‍ തുലച്ചതാണ് ദില്ലിക്ക് വിനയായത്. തുടക്കം മുതല്‍ ഇരു ടീമുകളും ഓരോ പോയന്റിനുമായി നടത്തിയ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്മാര്‍ ജയം എത്തിപ്പിടിക്കുകയായിരുന്നു.

patna

രണ്ടാം മത്സരത്തില്‍ യും മുംബയ്ക്കുവേണ്ടി കളിക്കാര്‍ ഓള്‍റൗണ്ട് മികവുകാട്ടി. ദര്‍ശന്‍ കടിയന്‍ ആറു പോയന്റുകള്‍ നേടിയപ്പോള്‍ സിദ്ധാര്‍ഥ് ദേശായി, വിനോദ് കുമാര്‍, ഫസെല് എ്‌നിവര്‍ അഞ്ചു പോയന്റുകള്‍വീതം സ്വന്തമാക്കി. തലൈവാസിനായി അജയ് താക്കൂര്‍ ഏഴു പോയന്റുകള്‍ നേടിയെങ്കിലും മറ്റു കളിക്കാര്‍ തിളങ്ങിയില്ല. സീസണില്‍ മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് തമിഴ് തലൈവാസ്.

Story first published: Friday, November 16, 2018, 10:14 [IST]
Other articles published on Nov 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+