ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ ബെംഗളുരു ബുള്‍സും ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സും ജയിച്ചു. തെലുഗ് ടൈറ്റന്‍സിനെ 44-28 എന്ന സ്കോറിനാണ് ബെംഗളുരു തോല്‍പ്പിച്ചത്. ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സ് 39-30 എന്ന സ്കോറില്‍ ഹരിയാണ സ്റ്റീലേഴ്സിനേയും തോല്‍പ്പിച്ചു. ജയത്തോടെ ബെംഗളുരു പ്ലേ ഓഫിന് ഇടം പിടിക്കുകയും ചെയ്തു.
ഐപിഎല്‍: ഇതുപോലൊരു 'മോഷണം' മുംബൈ നടത്തിയിട്ടില്ല... മോഷണമുതല്‍ യുവി!!
റെയ്ഡര്‍മാരായ പവന് കുമാറും രോഹിത് കുമാറും ബെംഗളുരുവിനായി മിന്നല്‍ റെയ്ഡുകള്‍ നടത്തി. പവന് 13 ഉം രോഹിത് 7 പോയന്റുമാണ് നേടിയത്. അമിത്, ആശിഷ് എന്നിവര്‍ 4 പോയന്റുകള്‍വീതം നേടി പ്രതിരോധത്തിലും മിന്നി. തെലുഗ് ടൈറ്റന്‍സിനായി രാഹുല്‍ ചൗധരി 13 പോയന്റു നേടിയെങ്കിലും കാര്യമുണ്ടായില്ല. മൊഹ്സെന്‍ 6 പോയന്റും സ്വന്തമാക്കി.
ജയ്പൂരിനായി ദീപക് ഹൂഡ 12 ഉം സെല്‍വമണി 7 ഉം പോയന്റുനേടിയപ്പോള് അജിങ്ക്യ പവാര്‍, സന്ദീപ് എന്നിവര്‍ 5 വീതം പോയന്റുകളും ടീമിനായി സ്വന്തമാക്കി. ഹരിയാണയ്ക്കായി വികാസ് 7, നവീന്‍, മോനു ഗോയാത് എന്നിവര്‍ 6 വീതം പോയന്റുകളും നേടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ മുന്നേറ്റം നടത്തിയ ജയ്പൂര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.