വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും ദബാംഗ് ദില്ലിക്കും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിനും ദബാംഗ് ദില്ലിക്കും ജയം. സ്റ്റീലേഴ്‌സ് 32-25 എന്ന സ്‌കോറിന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ഗെയ്ന്റ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ ദബാംഗ് ദില്ലി 41-37 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനെ തോല്‍പ്പിച്ചു. ഇരു മത്സരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്.

മോനു ഗോയാത്തിന്റെയും കുല്‍ദീപ് സിങ്ങിന്റെയും ഏഴു പോയന്റുകളാണ് ഹരിയാണയുടെ വിജയം എളുപ്പമാക്കിയത്. ഗുജറാത്തിന് വേണ്ടി സച്ചിനും പ്രപഞ്ചനും ചേര്‍ന്ന് 17 പോയന്റുകള്‍ വാരിയെങ്കിലും മറ്റു താരങ്ങള്‍ മങ്ങി. ആദ്യ പകുതിയില്‍ 20-12 എന്ന നിലയില്‍ ഹരിയാണ ലീഡ് ചെയ്തിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ലീഡ് കുറയ്ക്കാന്‍ ഗുജറാത്ത് ടീമിന് കഴിഞ്ഞില്ല.

steelersvsfortunegiants

മറ്റൊരു മത്സരത്തില്‍ ദില്ലിയും പൂണേരി പള്‍ട്ടാനും വാശിയേറിയ മത്സരമാണ് കാഴ്ചവെച്ചത്. ടീം അംഗങ്ങളുടെ കൂട്ടായ്മയാണ് ദില്ലിക്ക് വിജയമൊരുക്കിയത്. നവീന്‍ കുമാര്‍, രഞ്ജിത്ത് ചന്ദ്രന്‍ എന്നിവര്‍ റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ വിശാല്‍ മാനെ പ്രതിരോധം കാത്തു. പൂണെരി പള്‍ട്ടാനുവേണ്ടി നിതിന്‍ തൊമാര്‍ 20 പോയന്റുകള്‍ നേടി. എന്നാല്‍, ടീം അംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല.

സൗദി കടന്ന് ബ്രസീല്‍, ഇനി അര്‍ജന്റീന... ക്ലാസിക്കില്‍ ഇത് പോരെന്ന് ടിറ്റെ!! വീഡിയോ സൗദി കടന്ന് ബ്രസീല്‍, ഇനി അര്‍ജന്റീന... ക്ലാസിക്കില്‍ ഇത് പോരെന്ന് ടിറ്റെ!! വീഡിയോ

Story first published: Saturday, October 13, 2018, 9:33 [IST]
Other articles published on Oct 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X