For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; വമ്പന്‍ ജയത്തോടെ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും ബംഗാള്‍ വാരിയേഴ്‌സും

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും ബംഗാള്‍ വാരിയേഴ്‌സും ജയിച്ചു. പൂണേരി പള്‍ട്ടാനെ 35-20 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഗുജറാത്തിന്റെ ജയം. ബെംഗളുരു ബുള്‍സിന് 44-37 എന്ന സ്‌കോറിന് ബംഗാള്‍ വാരിയേഴ്‌സും തറപറ്റിച്ചു.

ഏഴു പോയന്റുകളോടെ സച്ചിനും 5 പോയന്റോടെ പ്രപഞ്ചനും ഗുജറാത്തിനായി തിളങ്ങി. ഗുജറാത്ത് പ്രതിരോധനിര 14 ടാക്കിള്‍ പോയന്റുകളും ടീമിനായി സ്വന്തമാക്കി. പൂണേരി പള്‍ട്ടാന്റെ റെയ്‌ഡേഴ്‌സ് പരാജയപ്പെട്ടതാണ് തിരിച്ചടിക്ക് കാരണം. ഇതോടെ സോണ്‍ എ യില്‍ 15 മത്സരങ്ങളില്‍നിന്നും 63 പോയന്റോടെ ഗുജറാത്ത് ഒന്നാമതെത്തി. 18 കളികളില്‍നിന്നും 47 പോയന്റാണ് പള്‍ട്ടാന്മാര്‍ക്കുള്ളത്. സോണില്‍ മൂന്നാം സ്ഥാനത്താണ് ടീം.

pkl

മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനായി മനിന്ദര്‍ സിങ് 17 പോയന്റുകള്‍ നേടി. രവീന്ദ്ര രമേഷ് എട്ടു പോയന്റുകള്‍ സ്വന്തമാക്കി. ബെംഗളുരുവിനായി രോഹിത് കുമാര്‍ ഹരീഷ് നായിക് എന്നിവര്‍ 9 പോയന്റുകള്‍ വീതവും പവന്‍ കുമാര്‍ ഏഴു പോയന്റും നേടി. തുടക്കത്തില്‍ 10 പോയന്റിലധികം പിന്നിലായിരുന്ന വാരിയേഴ്‌സ് തകര്‍പ്പന്‍ കളിയാണ് പിന്നീട് പുറത്തെടുത്തത്.

Story first published: Friday, November 30, 2018, 10:10 [IST]
Other articles published on Nov 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+