ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് പറ്റ്ന പൈറേറ്റ്സിനെ പരാജയപ്പെടുത്തി. മറ്റാരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സ് ബെംഗളുരു ബുള്സിനേയും തോല്‍പ്പിച്ചു. ചാമ്പ്യന്മാര്ക്കെതിരെ 37-29 എന്ന മാര്‍ജിനില്‍ ആധികാരികമായിട്ടായിരുന്നു ഗുജറാത്തിന്റെ ജയം. 37-31 എന്ന സ്കോറിന് ബംഗാള്‍ വാരിയേഴ്സും ജയിച്ചു.
കോലിയെ മാത്രമല്ല മാര്‍ഷിനെയും വെറുതെ വിട്ടില്ല!! ഓസീസ് താരത്തിനും മെല്‍ബണില്‍ കൂവല്‍... കാരണം ഇതാണ്
ഗുജറാത്തിനായി കളിക്കാര്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്താണ് പൈറേറ്റ്സിനെ വീഴ്ത്തിയത്. രോഹിത് ഗുലിയ 9 പോയന്റ് നേടിയപ്പോള്‍ അജയ് കുമാര്‍ 8 പോയന്റും നേടി. ലളിത് ചൗധരി, സുനില്‍ കുമാര്‍ എന്നിവര്‍ 5 പോയന്റുകള്‍ വീതവും സ്വന്തമാക്കി. പറ്റ്നയ്ക്കായി സൂപ്പര്‍താരം പര്‍ദീപ് നര്‍വാള്‍ 10 പോയന്റ് നേടി. വികാസ്, തുഷാര്‍ എന്നിവര്‍ 5 പോയന്റുകള്‍ വീതവും നേടിയെങ്കിലും മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നില്ല.
ബംഗാള്‍ വാരിയേഴ്സിനായി 16 പോയന്റുകളുമായി മണീന്ദര്‍ സിങ് തിളങ്ങി. ലീ ജങ് കുന് ഏഴു പോയന്റുകളും നേടി. ബംഗളുരുവിനായി 10 പോയന്റ് നേടിയ പവന് കുമാര്‍ ആണ് ടോപ് സ്കോറര്‍. രോഹിത് കുമാര്‍ 6 പോയന്റുകളും സ്വന്തമാക്കി. സോണ്‍ ബിയില്‍ 73 പോയന്റുമായി ബെംഗളുരുവും 69 പോയന്റുമായി ബംഗാള്‍ വാരിയേഴ്സും ഒന്നും രണ്ടും സ്ഥാനത്താണ്. ഇരു ടീമുകളും നേരത്തെ തന്നെ പ്ലേ ഓഫില്‍ ഇടം പിടിച്ചിരുന്നു.