Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡിയില്‍ ത്രില്ലര്‍ സമനില; തമിഴ് തലൈവാസിന് വീണ്ടും തോല്‍വി

ചെന്നൈ: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസിന് വീണ്ടും തോല്‍വി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ തെലുഗു ടൈറ്റന്‍സ് തമിഴ് തലൈവാസിനെ തോല്‍പ്പിച്ചപ്പോള്‍ ദബാങ് ദില്ലി-ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് മത്സരം ടൈയില്‍ കലാശിച്ചു. തോല്‍വി മുന്നില്‍ക്കണ്ട അവസാനഘട്ടത്തില്‍ ദില്ലി സമനില പിടിച്ചെടുക്കുകയായിരുന്നു.

സീസണിലെ രണ്ടാം സമനിലയ്ക്കാണ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ പുണെരി പള്‍ട്ടാന്‍, യു മുംബ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഒരവസരത്തില്‍ 20-28ന് മുന്നിലായിരുന്ന ഗുജറാത്ത് അനായാസ ജയംനേടുമെന്ന് തോന്നിച്ചെങ്കിലും തുടരെ പോയന്റുകള്‍ നേടിയ ദില്ലി (32-32) എന്ന നിലയില്‍ സമനില പിടിച്ചെടുത്തു. ഗുജറാത്തിനായി സച്ചിന്‍ ഏഴും രോഹിത് അഞ്ചും പോയന്റ് നേടിയപ്പോള്‍ ദില്ലിക്കായി ചന്ദ്രന്‍ രഞ്ജിത് പത്തു പോയന്റും നവീന്‍കുമാര്‍ അഞ്ചു പോയന്റും നേടി.

telugu

മറ്റൊരു മത്സരത്തില്‍ തമിഴ് തലൈവാസ് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. പൊരുതിക്കളിച്ച തമിഴ് ടീമിനെ തെലുഗു ടൈറ്റന്‍സ് 33-28 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്. രണ്ടാം മത്സരത്തിലും തലൈവാസിന്റെ പ്രതിരോധം പാളി. കളിക്കാര്‍ തമ്മില്‍ ഏകോപനമില്ലാത്തതും ടീമിന് തിരിച്ചടിയായി. തലൈവാസിനായി അജയ് താക്കൂര്‍ 9 പോയന്റുകളും അമിത് ഹൂഡ 5 ടാക്കിള്‍ പോയന്റുകളും നേടി. 9 റെയ്ഡ് പോയന്റുകള്‍ നേടിയ രാഹുല്‍ ചൗധരിയാണ് ടൈറ്റന്‍സിന്റെ വിജയശില്‍പി.

യൂത്ത് ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി മനു ഭാക്കര്‍; ഷൂട്ടിങ്ങിലെ ആദ്യ സ്വര്‍ണം

Story first published: Wednesday, October 10, 2018, 12:52 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+