ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനും ബെംഗളുരു ബുള്‍സിനും ജയം. ഗുജറാത്ത് ഹരിയാണ സ്റ്റീലേഴ്സിനെ 47-37 എന്ന സ്കോറിനും തെലുഗ് ടൈറ്റന്‍സ് ബെംഗളുരു ബുള്‍സിനെ 24-37 എന്ന സ്കോറിനുമാണ് വീഴ്ത്തിയത്. പിന്നില്‍നിന്നും തിരിച്ചുവന്നാണ് ബെംഗളുരുവിന്റെ വമ്പന്‍ ജയം.
ചാംപ്യന്‍സ് ലീഗ്: വമ്പന്മാര്ക്ക് അവസാന റൗണ്ടില്‍ കാലിടറി... റയല്‍, യുവന്റസ്, യുനൈറ്റഡ് ഞെട്ടി
കെ പ്രപഞ്ചന്‍ സച്ചിന് എന്നിവരുടെ റെയ്ഡുകളാണ് ഗുജറാത്തിന്റെ ജയത്തിന് തുണയായത്. പ്രപഞ്ചന്‍ 12 ഉം സച്ചിന് 10 ഉം പോയന്റുകള്‍ നേടിയപ്പോള്‍ പ്രതിരോധ താരങ്ങളും അവസരത്തിനൊത്തുയര്‍ന്നു. ഹരിയാണയ്ക്കായി 11 പോയന്റുകള്‍ നേടിയ മോനു ഗോയാത് ആണ് ടോപ് സ്കോറര്‍. നവീന്‍ 7 ഉം വികാസ് 6 ഉം പോയന്റുകളും നേടി. എന്നാല്‍, പ്രതിരോധ താരങ്ങള്‍ നിവാരത്തിനൊത്തുയര്ന്നില്ല.
ബെംഗളുരുവിനായി പവന് കുമാര്‍ 13 പോയന്റുകളാണ് നേടിയത്. മഹേന്ദ്ര സിങ് 5 പോയന്റും നേടി. തീര്‍ത്തും നിറംമങ്ങിയ രോഹിത് കുമാറിന് 2 പോയന്റുകള്‍ മാത്രമാണ് നേടാനായത്. ടൈറ്റന്‍സിനുവേണ്ടി നീലേഷ് സാലുങ്കെ 6 പോയന്റുകള്‍ നേടി രാഹുല്‍ ചൗധരി രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്താത്തതാണ് ടീമിന്റെ തോല്‍വിക്കിടയാക്കിയത്. രാഹുല്‍ ആകെ 4 നാലു പോയന്റുകള്‍ മാത്രമാണ് നേടിയത്.