For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; കരുത്തരുടെ പോരാട്ടത്തില്‍ ബംഗാളിനെ വീഴ്ത്തി ദബാംഗ് ദില്ലി

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ലീഗ് മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിന്റെ വിജയക്കുതിപ്പിന് ദബാംഗ് ദില്ലിയുടെ കടിഞ്ഞാണ്‍. കഴിഞ്ഞദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ 37-31 എന്ന സ്‌കോറിനാണ് ദില്ലി ബംഗാളിനെ വീഴ്ത്തിയത്. ഇരു ടീമുകളും ഗ്രൂപ്പില്‍നിന്നും നേരത്തെ പ്ലേ ഓഫില്‍ കടന്നതിനാല്‍ മത്സരഫലം ഇരുവരെയും ബാധിക്കില്ല.

മീരജ് ഷെയ്ക്കിന്റെ റെയ്ഡുകളാണ് ദില്ലിക്ക് വിജയമൊരുക്കിയത്. മീരജ് 13 പോയന്റുകള്‍ നേടിയപ്പോള്‍ നവീന്‍ കുമാര്‍ 6 പോയന്റുമായി ഉറച്ച പിന്തുണ നല്‍കി. ബംഗാളിനായി മണീന്ദര്‍ സിങ് 9ഉം ഭൂപീന്ദര്‍ സിങ് 5ഉം പോയന്റുകള്‍ നേടി. മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ 6 പോയന്റ് ലീഡ് ദില്ലി നേടിയിരുന്നു. എന്നാല്‍ 22-22 എന്ന നിലയില്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബംഗാള്‍ തിരിച്ചടിച്ചെങ്കിലും കളിയുടെ അവസാന മിനിറ്റുകളില്‍ ദില്ലി മുന്നില്‍ക്കയറി.

pro-kabbadi

ഗ്രൂപ്പ് ബിയില്‍ 19 മത്സരങ്ങളില്‍നിന്നും 59 പോയന്റുമായി ബംഗാള്‍ വാരിയേഴ്‌സ് രണ്ടാം സ്ഥാനത്താണ്. 20 മത്സരങ്ങളില്‍നിന്നും 72 പോയന്റുള്ള ബെംഗളുരു ബുള്‍സ് ആണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. ഗ്രൂപ്പ് എ യില്‍ 22 മത്സരങ്ങളില്‍നിന്നും ദബാംഗ് ദില്ലിക്ക് 68 പോയന്റുണ്ട്. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ്, യു മുംബ ടീമുകള്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനത്താണ് ദില്ലി.

Story first published: Monday, December 24, 2018, 9:57 [IST]
Other articles published on Dec 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+