For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാനും ബെംഗളുരു ബുള്‍സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ പൂണേരി പള്‍ട്ടാനും ബെംഗളുരു ബുള്‍സിനും ജയം. പള്‍ട്ടാന്മാര്‍ 35-33 എന്ന സ്‌കോറില്‍ ഹരിയാണ സ്റ്റീലേഴ്‌സിനെയാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ബെംഗളുരു തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനെതിരെ 34-26 എന്ന സ്‌കോറിനായിരുന്നു ബെംഗളുരുവിന്റെ ജയം.

Pro Kabaddi 2018, Bengaluru secure 34-26 win over Telugu Titans

പൂണേരി പള്‍ട്ടാനുവേണ്ടി സന്ദീപ് നര്‍വാള്‍ 7 പോയന്റുകള്‍ സ്വന്തമാക്കി. ജിബി മോറെ, മോനു എന്നിവര്‍ 6 പോയന്റുകള്‍ വീതവും നേടിയപ്പോള്‍ പ്രതിരോധ താരങ്ങളും ടീമിന്റെ ജയത്തിനായി മികവുകാട്ടി. സ്റ്റീലേഴ്‌സിനായി മോനു ഗോയാത് 11 പോയന്റുകള്‍ നേടിയെങ്കിലും ഫലമുണ്ടായില്ല. വികാസ് കണ്ടോല എട്ടു പോയന്റുകളും സ്വന്തമാക്കി. പ്രതിരോധത്തിലെ പാളിച്ചകളാണ് ഹരിയാണയുടെ തോല്‍വിക്കിടയാക്കിയത്.

ബെംഗളുരുവിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് കരുത്തരായ തെലുഗ് ടൈറ്റന്‍സിനെ വീഴ്ത്താന്‍ തുണയായത്. രോഹിത് കുമാര്‍ എട്ടു പോയന്റുകള്‍ നേടിയപ്പോള്‍ പവന്‍ കുമാര്‍ ആറും അമിത് അഞ്ചു പോയന്റുകളുമായി മികച്ച പിന്തുണ നല്‍കി. തെലുഗ് ടീമിനായി വിശാല്‍ ഭരദ്വാജും രാഹുല്‍ ചൗധരിയും ആറു പോയന്റുകള്‍ വീതവും നേടി. തുടക്കത്തില്‍ ലീഡെടുത്ത്് മുന്നേറിയ ടൈറ്റന്‍സിനെ രണ്ടാം പകുതിയിലാണ് ബെംഗളുരു ബഹുദൂരം പിന്നിലാക്കിയത്.

Story first published: Thursday, November 29, 2018, 9:48 [IST]
Other articles published on Nov 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+