പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; യു മുംബയ്ക്ക് ജയം
ചെന്നൈ: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബുധനാഴ്ച നടന്ന മത്സരത്തില്‍ ബെംഗളുരു ബുള്‍സ് ആണ് ഏകപക്ഷീയമായ മത്സരത്തില്‍ തമിഴ് തലൈവാസിനെ മുട്ടുകുത്തിച്ചത്. സ്‌കോര്‍ 48-37. ബെംഗളുരുവിനായി പവന്‍ കുമാര്‍ 20 റെയ്ഡ് പോയന്റുകള്‍ സ്വന്തമാക്കി. ആദ്യ പത്ത് മിനിറ്റിനുള്ളില്‍തന്നെ ബെംഗളുരു കളിയില്‍ ആധിപത്യം നേടിയിരുന്നു.
തമിഴ് തലൈവാസിനായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 20 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ആകെ 5 ടാക്കിള്‍ പോയന്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞത്. പ്രതിരോധത്തിലെ പിഴവുകള്‍ തന്നെ ടീമിന് വീണ്ടും വിനയായത് പരിശീലകന് തലവേദനയുണ്ടാക്കുന്നതാണ്. മൂന്നാം തോല്‍വിയോടെ ഗ്രൂപ്പില്‍നിന്നും പ്ലേ ഓഫിലെത്താനുള്ള തലൈവാസിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയായി.

ബുധനാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ യു മുംബ, ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 39-32 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നില്‍നിന്നും പൊരുതിക്കയറിയാണ് മുംബയുടെ വിജയം. മുംബയ്ക്കുവേണ്ടി സിദ്ധാര്‍ഥ് ദേശീയി 13ഉം രോഹിത് ബലിയന്‍ 7ഉം റെയ്ഡ് പോയന്റുകളും നേടി. ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നശേഷമായിരുന്നു ജയ്പൂരിന്റെ തോല്‍വി. രണ്ടാം പകുതിയില്‍ റെയ്ഡിലും ഡിഫന്‍സിലും ടീം പിന്നോക്കം പോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications