For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; വമ്പന്‍ ജയവുമായി ബെംഗളുരുവും യുപി യോദ്ധയും

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ബെംഗളുരു ബുള്‍സും യുപി യോദ്ധയും വന്‍ മാര്‍ജിനിലുള്ള ജയം സ്വന്തമാക്കി. ബെംഗളുരു ബുള്‍സ് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 40-32 എന്ന സ്‌കോറിനും യുപി യോദ്ധ ബംഗാള്‍ വാരിയേഴ്‌സിനെ 41-25 എന്ന സ്‌കോറിനുമാണ് പരാജയപ്പെടുത്തിയത്.

Bengal Warriors vs UP Yoddha

ബെംഗളുരുവിനായി പവന്‍ കുമാര്‍ 16 പോയന്റുകള്‍ നേടി. രോഹിത് കുമാര്‍ 5 പോയന്റ് നേടിയപ്പോള്‍ അമിത്, സുമിത് എന്നിവര്‍ 4 വീതം പോയന്റുകളുമായി പിന്തുണ നല്‍കി. പിങ്ക് പാന്ഥേഴ്‌സിന്റെ ദീപക് ഹൂഡയാണ് ടോപ് സ്‌കോറര്‍. ദീപക് 13 പോയന്റു നേടിയപ്പോള്‍ 8 പോയന്റുമായി സെല്‍വമണി രണ്ടാം സ്ഥാനത്തെത്തി. അതേസമയം, മറ്റു താരങ്ങള്‍ക്ക് നിലവാരത്തിലേക്കുയരാനായില്ല.

തുടര്‍ജയങ്ങളുമായെത്തിയ ബംഗാളിനെ യുപി യോദ്ധയുടെ ഓള്‍റൗണ്ട് മികവാണ് വീഴ്ത്തിയത്. റിഷാങ്ക് 9 പോയന്റുമായി മുന്നിട്ടുനിന്നു. ശ്രീകാന്ത് ജാദവും നിതേഷ് കുമാറും 6 പോയന്റുകള്‍ വീതവും നേടി. ബംഗാള്‍ റെയ്‌ഡേഴ്‌സ് തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ 4 പോയന്റ് നേടിയ ആദര്‍ശ് ആണ് ടോപ് സ്‌കോറര്‍. നേരത്തെ പ്ലേ ഓഫിലെത്തിയതിനാല്‍ മത്സരഫലം ബംഗാളിന്റെ മുന്നേറ്റത്തെ ബാധിക്കില്ല.

Story first published: Friday, December 28, 2018, 9:58 [IST]
Other articles published on Dec 28, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+