Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ബംഗാള്‍ വാരിയേഴ്‌സിന് വിജയം; ഗുജറാത്ത് ബെംഗളുരു മത്സരം സമനിലയില്‍

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് പൂണേരി പള്‍ട്ടാനെ 26-22 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സ്, ബെംഗളുരു ബുള്‍സ് മത്സരം സമനിലയില്‍ പിരിഞ്ഞു. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ അത്യധികം ആവേശകരമായാണ് പോയന്റുകള്‍ക്കായി മത്സരിച്ചതെങ്കിലും ഇരു ടീമുകള്‍ക്കും ജയിക്കാനായില്ല.

ടീമുകള്‍ പ്രതിരോധത്തിന് പ്രധാന്യം നല്‍കിയ ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് നേരിയ മേല്‍ക്കൈ നേടി കളി സ്വന്തമാക്കുകയായിരുന്നു. മണിന്ദര്‍ സിങ് ആറും രവീന്ദ്ര രമേഷ് അഞ്ചു പോയന്റുകള്‍ ടീമിനായി സ്വന്തമാക്കി. പൂണേരി പള്‍ട്ടാനുവേണ്ടി ജിബി മോറെ ഒന്‍പത് പോയന്റുകള്‍ നേടിയെങ്കിലും സഹതാരങ്ങളുടെ പന്തുണയുണ്ടായില്ല. പ്രതിരോധ താരങ്ങളും പോയന്റുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടു.

Pro Kabaddi 2018: Bengal Warriors defeat Puneri Paltan

ബെംഗളുരു ഗുജറാത്ത് ത്രസിപ്പിക്കുന്ന മത്സരത്തില്‍ പവന്‍ കുമാര്‍ ബെംഗളുരുവിനായി 10 പോയന്റുകള്‍ നേടിയപ്പോല്‍ രോഹിത് കുമാര്‍ ആറു പോയന്റുകളും സ്വന്തമക്കി. 11 പോയന്റുകള്‍ നേടിയ സച്ചിനാണ് ഗുജറാത്തിന്റെ ഉയര്‍ന്ന സ്‌കോറര്‍. സുനില്‍ കുമാറും രോഹിത് ഗുലിയയും നാല് പോയന്റുകള്‍വീതവും സ്വന്തമാക്കി. കളിയുടെ അന്തിമ നിമിഷയത്തില്‍ ഇരു ടീമുകളും ജയത്തിനായി കനത്ത പോരാട്ടമാണ് കാഴ്ചവെച്ചത്.

Story first published: Sunday, November 18, 2018, 10:04 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+