Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; താരലേലത്തില്‍ ബംമ്പറടിച്ച് സിദ്ധാര്‍ഥ് ദേശായി തെലുഗ് ടൈറ്റന്‍സില്‍

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണിലേക്കുള്ള താരലേലം ആരംഭിച്ചപ്പോള്‍ ആദ്യദിനം ബമ്പറടിച്ചത് റെയ്ഡര്‍ സിദ്ധാര്‍ഥ് ദേശായിക്ക്. യു മുംബൈ താരമായിരുന്ന സിദ്ധാര്‍ഥിനെ 1.45 കോടി രൂപയ്ക്കാണ് തെലുഗ് ടൈറ്റന്‍സ് വിളിച്ചെടുത്തത്. ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ ലേലത്തുക ലഭിച്ചതും സിദ്ധാര്‍ഥിനാണ്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം താരത്തിന് തുണയായി.

siddharthdesai

ആറാം സീസണിലെ 22 മത്സരങ്ങളില്‍ ശരാശരി 10 പോയന്റ് വീതം സ്വന്തമാക്കിയ താരമാണ് സിദ്ധാര്‍ഥ്. അടിസ്ഥാന വില 30 ആയിരുന്നെങ്കിലും ആദ്യ തവണ തന്നെ തെലുഗ് ടൈറ്റന്‍സ് ഒരു കോടി രൂപ വിളിച്ചു. തമിഴ് തലൈവാസും ഒപ്പത്തിനൊപ്പം ചേര്‍ന്ന് വിളിച്ചെങ്കിലും 1.45 കോടി രൂപയ്ക്ക് സിദ്ധാര്‍ഥ് ടൈറ്റന്‍സിന് സ്വന്തമായി. ഇത്രയും കൂടിയ തുക ലഭിച്ച തനിക്ക് സന്തോഷം അടക്കാനായില്ലെന്നാണ് സിദ്ധാര്‍ഥിന്റെ പ്രതികരണം.

പുണേരി പള്‍ട്ടാന്‍ സൂപ്പര്‍താരം നിതിന്‍ തൊമാറിന് 1.20 കോടി രൂപ ലഭിച്ചു. പള്‍ട്ടാന്‍ തന്നെയാണ് താരത്തെ നിലനിര്‍ത്തിയത്. ഓള്‍ റൗണ്ടര്‍ സന്ദീപ് നര്‍വാള്‍ യു മുംബ ടീമിലെത്തി. 89 ലക്ഷം രൂപയ്ക്കാണ് ലേലം. മോനു ഗോയാത് 93 ലക്ഷം (യു.പി .യോദ്ധ), പര്‍വേശ് ബെന്‍സ്വാള്‍ 80 ലക്ഷം (ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്), മഹേന്ദ്ര സിങ് 80 ലക്ഷം (ബംഗളൂരു ബുള്‍സ്), പ്രശാന്ത് കുമാര്‍ റായ് 77 ലക്ഷം (ഹരിയാണ സ്റ്റീലേഴ്സ്), സുരേന്ദ്ര നദ്ദ 77 ലക്ഷം (ഹരിയാണ സ്റ്റീലേഴ്സ്), ചന്ദ്രന്‍ രഞ്ജിത് 70 ലക്ഷം (ദബാങ് ഡല്‍ഹി) എന്നിവരാണ് വന്‍തുക ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍.

വിദേശതാരങ്ങളില്‍ ഇറാനില്‍നിന്നുള്ള ഡിഫെന്‍ഡര്‍ അബൊറാസ് മിഘാനി കൂടുതല്‍ തുക സ്വന്തമാക്കി. 85 ലക്ഷം രൂപയ്ക്ക് തെലുഗു ടൈറ്റന്‍സ് ആണ് മിഘാനിയെ സ്വന്തമാക്കിയത്. ഇസ്മായില്‍ നബിബക്ഷ് 77.75 ലക്ഷം (ബംഗാള്‍ വാറിയേഴ്സ്), കൊറിയന്‍ താരം ജാങ് കുന്‍ ലീ 40 ലക്ഷം (ബംഗാള്‍ വാറിയേഴ്സ്) എന്നിവര്‍ക്കും വലിയതുക ലഭിച്ചു. 441 കളിക്കാരാണ് ആകെ ലേല പട്ടികയിലുള്ളത്. ജൂലായ് 19 മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെയാണ് ഇത്തവണത്തെ ലീഗ്.

Story first published: Tuesday, April 9, 2019, 15:04 [IST]
Other articles published on Apr 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+