തമിഴ് തലൈവാസ് കൊടുത്തത് മുട്ടൻ പണി, പവൻ സെഹ്‌റാവത്തിന്റെ ഭാവിയെന്ത്? സീസൺ നഷ്‌ടമായോ?
തമിഴ് തലൈവാസ് അവരുടെ സ്‌റ്റാർ റൈഡറും ക്യാപ്റ്റനുമായ പവൻ സെഹ്‌റാവത്തിനെ പ്രോ കബഡി ലീഗ് നടപ്പ് സീസണിന്റെ പകുതിയിൽ വച്ച് ഒഴിവാക്കിയത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. അച്ചടക്ക കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാഞ്ചൈസി സോഷ്യൽ മീഡിയയിലൂടെ അന്ന് തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഇതിന്റെ കൃത്യമായ കാരണങ്ങൾ അന്ന് അവർ വ്യക്തമാക്കിയിരുന്നില്ല.
പവൻ ആവട്ടെ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നാളിതുവരെ നൽകിയിട്ടുമില്ല. ഇന്ത്യൻ കബഡി ടീം ക്യാപ്റ്റനായിരുന്ന പവനെ സീസണിലെ നാലാമത്തെ മത്സരത്തിൽ നിന്ന് അവർ ഒഴിവാക്കിയതിനെ തുടർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. മാത്രമല്ല പികെഎൽ 2025ന്റെ രണ്ടാം പാദത്തിനായി അദ്ദേഹം ഫ്രാഞ്ചൈസിയോടൊപ്പം ജയ്‌പൂരിലേക്ക് പോയിട്ടുമില്ല. പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമായത് എന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കരിയറിനെ കുറിച്ചുള്ള ആശങ്കകളാണ് പ്രധാനമായും ഉയരുന്നത്. എന്തെന്നാൽ ഇത്രയും ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള അറിയിപ്പുകൾ ഇതുവരെയും വന്നിട്ടില്ല. പ്രത്യേകിച്ച് സീസൺ പകുതി പൂർത്തിയായിട്ടും മറ്റൊരു ടീമിലേക്ക് പോവുമോ അല്ലെങ്കിൽ അവിടെ തുടരുമോ പവൻ എന്നുള്ള കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ ലഭ്യമായ വിവരം അനുസരിച്ച് പ്രോ കബഡി ലീഗിന്റെ ഇപ്പോൾ നടക്കുന്ന പതിപ്പിൽ പവൻ സെഹ്‌റാവത്തിന് സീസണിന്റെ മധ്യത്തിൽ മറ്റൊരു ടീമിലും ചേരാൻ കഴിയില്ല. തമിഴ് തലൈവാസിന്റെ പ്രസ്‌താവനയിൽ അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ അയച്ചു എന്ന് മാത്രമാണ് പറയുന്നത്. സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ അദ്ദേഹം ഇപ്പോഴും ഫ്രാഞ്ചൈസിയുമായി കരാറിലാണെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രൊ കബഡി ലീഗിലെ നിയമങ്ങൾ അനുസരിച്ച് സാധാരണയായി സീസൺ മധ്യത്തിൽ ട്രാൻസ്‌ഫറുകൾ അനുവദിക്കുന്നില്ല. കളിക്കാരുടെ ലേലവും നിലനിർത്തൽ നയങ്ങളും ഉൾപ്പെടുന്ന ലീഗിന്റെ ഘടനയിൽ, മറ്റ് ചില ലീഗുകളിൽ നിന്ന് വ്യത്യസ്‌തമായി, ഒരു ഔപചാരിക മിഡ്-സീസൺ ട്രാൻസ്‌ഫർ വിൻഡോ ഇല്ല. ഒരു കളിക്കാരൻ സീസണിന്റെ മധ്യത്തിൽ ഒരു ടീം വിട്ട് മറ്റൊരു ടീമിൽ ചേരുന്നത് ലീഗിൽ അസാധാരണമായ കാര്യവുമാണ്.
നിലവിലെ നിയമങ്ങളും തമിഴ് തലൈവാസിൽ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, പികെഎൽ 12ലെ സീസണിന്റെ മധ്യത്തിൽ സെഹ്‌റാവത്തിന് മറ്റൊരു ടീമിൽ ചേരാൻ യാതൊരു അവസരവും ലഭിക്കില്ലെന്നാണ് വിവരം. ലീഗിലെ അദ്ദേഹത്തിന്റെ സാധ്യതകൾ ഈ സീസണിൽ അവസാനിച്ചു കഴിഞ്ഞു എന്നർത്ഥം. ഇനി അടുത്ത സീസൺ വരെ അദ്ദേഹം കാത്തിരിക്കേണ്ടി വരും.
തെലുങ്ക് ടൈറ്റൻസ് വിട്ടതിന് ശേഷം പവൻ 59.5 ലക്ഷം രൂപയ്ക്കാണ് തമിഴ് തലൈവാസിൽ ചേർന്നത്. കൂടാതെ ടീമിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ അവരുടെ നിലവിലെ സീസണിനെ കാര്യമായി തന്നെ ബാധിച്ചേക്കാം. എന്നിട്ടും പവനെ ടീമിലേക്ക് തിരികെ വിളിക്കാനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായി വിശദീകരിക്കാനോ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications