For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹരിയാനയുടെ ഉരുക്ക് കോട്ട തകർത്ത് തെലുഗു ടൈറ്റൻസ്; ചരിത്രവിജയം, അതും 17 പോയിന്റ് ലീഡോടെ..!

ചെന്നൈ: പ്രോ കബഡി ലീഗ് സീസൺ പന്ത്രണ്ടിൽ 71-ാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ് ഹരിയാന സ്‌റ്റീലേഴ്‌സിനെ ഒരു അവസരവും നൽകാതെ മലർത്തിയടിച്ചിരിക്കുകയാണ്. 46-29 എന്ന സ്കോറിന് നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ച് ചെന്നൈയിലെ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് ടൈറ്റൻസ് കളംവിട്ടത്. 17 പോയിന്റിന്റെ ആധികാരിക ജയമാണ് തെലുങ്ക് ടൈറ്റൻസ് നേടിയതെന്ന് കൂടി ഓർക്കണം.

തന്റെ നൂറാം പികെഎൽ മത്സരത്തിൽ ഭരത് ഹൂഡ മികച്ച പ്രകടനം കാഴ്‌ചവച്ചതോടെ കാര്യങ്ങൾ ടൈറ്റൻസിന് കൂടുതൽ എളുപ്പമായി. 16 റെയ്‌ഡ്‌ പോയിന്റുകളും 4 ടാക്കിൾ പോയിന്റുകളും ഉൾപ്പെടെ 20 പോയിന്റുകളാണ് അദ്ദേഹം ടീമിനായി നേടിയത്. നായകൻ വിജയ മാലിക് എട്ട് പോയിന്റ് സംഭാവന നൽകി ടീമിന് മുതൽകൂട്ടായി മാറി.ഇരുവരുടെയും പ്രകടനങ്ങൾ ടൈറ്റൻസിന് നൽകിയ മുൻ‌തൂക്കം ചെറുതല്ലെന്ന് തന്നെ പറയാം.

teluguharyanapkl

തുടക്കം മുതൽ തെലുങ്ക് ടൈറ്റൻസ് ആധിപത്യം പുലർത്തിയ മത്സരമായിരുന്നു ഇത്. നിലവിലെ ചാമ്പ്യൻമാർക്ക് കാര്യമായ അവസരമൊന്നും മത്സരത്തിൽ ലഭിച്ചില്ല. ഭരത് ഹൂഡ മൾട്ടി-പോയിന്റ് റെയ്‌ഡിലൂടെ കളിയുടെ ഗതി മാറ്റി മറിക്കുകയായിരുന്നു. തുടർന്ന് വിജയ് മാലിക് രണ്ട് പോയിന്റ് റെയ്‌ഡിലൂടെ ടീമിന് ആദ്യ ഘട്ടത്തിൽ 6-0 എന്ന മികച്ച ലീഡ് നൽകി.

മറുവശത്ത് ഹരിയാന പോയിന്റിനായി പാടുപെടുകയായിരുന്നു. അജിത് പവാറിന്റെ ഒരു ടാക്കിളിലൂടെ ടൈറ്റൻസിന് ആദ്യ ഓൾഔട്ട് നേടാൻ അധിക സമയം വേണ്ടിവന്നില്ല. ഇതിനിടെ ഹൂഡയുടെ പവർ ഗെയിം കൂടിയതോടെ ലീഡ് പത്ത് കടന്ന് പതിമൂന്നിലെത്തിയിരുന്നു. എന്നാൽ പെട്ടെന്ന് ഹരിയാന ഉറക്കം ഉണർന്നത് പോലെ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

മായങ്ക് സെയ്‌നിയുടെ സൂപ്പർ റെയ്‌ഡും രാഹുൽ അഹ്‌രിയുടെ സൂപ്പർ ടാക്കിളും അവരുടെ പോയിന്റ് നഷ്‌ടം എട്ടായി കുറയ്ക്കാൻ സഹായിച്ചു. തുടർന്ന് ശിവം പടാരെ മത്സരത്തിന്റെ ഇരുവശത്തും തന്റെ സാന്നിധ്യം പ്രകടിപ്പിച്ചു, തുടർന്ന് വിനയ് ഓൾഔട്ട് നേടി ഗെയിം രണ്ട് പോയിന്റ് നേടി. എന്നാൽ ഇതുകൊണ്ടൊന്നും മത്സരം ജയിക്കാൻ സാധിക്കുമായിരുന്നില്ല.

എന്നാൽ അപ്പോഴും ഹരിയാനയ്ക്ക് മുൻപിൽ തടസമായി നിന്നത് ഹൂഡയായിരുന്നു. ഡു ഓർ ഡൈ റെയ്‌ഡിൽ എല്ലാവരെയും മലർത്തിയടിച്ചുകൊണ്ട് താരം നേടിയത് ജയത്തോളം പോന്ന പോയിന്റുകൾ തന്നെയായിരുന്നു. ഇതോടെ തെലുഗു ടൈറ്റൻസിന്റെ ലീഡ് പത്തായി ഉയരുകയും ചെയ്‌തു. പിന്നീട് ശരിക്കും പറഞ്ഞാൽ ഹരിയാനയ്ക്ക് ഒരു അവസരവും നൽകാതെ ആയിരുന്നു അവരുടെ ഫിനിഷിംഗ്.

20 പോയിന്റുകൾ നേടിയ ഭരത് ഹൂഡ, തെലുഗു ടൈറ്റൻസിന് ബൗൺസിൽ അഞ്ചാം വിജയം ഉറപ്പാക്കി, തുടർച്ചയായ അഞ്ചാം തോൽവി നിലവിലെ ചാമ്പ്യന്മാർക്ക് സമ്മാനിക്കുകയും ചെയ്‌തു. ഇതോടെ ടൈറ്റൻസിന്റെ മുന്നോട്ടുള്ള വഴി കൊടുത്താൽ എളുപ്പമായപ്പോൾ ചാമ്പ്യൻമാരുടെ പകിട്ടിനൊത്ത പ്രകടനം നടത്താത്ത ഹരിയാനയുടെ സാധ്യതകൾ അടയുകയുമാണ്.

Story first published: Thursday, October 9, 2025, 12:13 [IST]
Other articles published on Oct 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+