For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തമിഴ് തലൈവാസ് പാതിവഴിയിൽ കൈവിട്ടു; മൗനം വെടിഞ്ഞ് സെഹ്‌രാവത്ത്, ' അങ്ങനെ എങ്കിൽ ഞാൻ കബഡി നിർത്താം..'

പ്രോ കബഡി ലീഗിലെ നടപ്പു സീസണിനിടെ തമിഴ് തലൈവാസ് ടീമിൽ നിന്ന് പവൻ സെഹ്‌രാവത്ത് പുറത്താക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് താരത്തെ പുറത്താക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചപ്പോഴും കബഡി ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

സെഹ്‌രാവത്തിനെ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് തലൈവാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടീമിന്റെ പെരുമാറ്റച്ചട്ടങ്ങൾക്ക് അനുസരിച്ചാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി. 'അച്ചടക്കപരമായ കാരണങ്ങളാൽ പവൻ സെഹ്‌രാവത്തിനെ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ടീമിന്റെ പെരുമാറ്റച്ചട്ടങ്ങൾക്ക് അനുസരിച്ചാണ് ഈ തീരുമാനം' ടീം അറിയിച്ചു.

pawansehrawatmykhel

തുടക്കത്തിൽ ടീം താരത്തെ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 'വീട്ടിലേക്ക് അയച്ചു' എന്ന് തിരുത്തി കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു. ഇത് പവൻ സെഹ്‌രാവത്ത് ഇപ്പോഴും ടീമുമായി കരാറിലാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഒരു ദിവസത്തിന് ശേഷമാണ് പവൻ സെഹ്‌രാവത്ത് സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരിച്ചത്.

ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഇന്ത്യൻ കബഡി താരം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് നടന്ന തന്റെ ശസ്ത്രക്രിയയ്ക്കും തിരിച്ചുവരവിനും സഹായിച്ച തമിഴ് തലൈവാസ് ടീമിന് അദ്ദേഹം നന്ദി പറയുകയും ചെയ്‌തു എന്നതാണ് ശ്രദ്ധേയമായ കാര്യം.

എന്നാൽ, നിലവിലെ സാഹചര്യത്തിന് ഒരു പ്രത്യേക വ്യക്തിയാണ് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, എങ്കിലും ആരുടെയും പേര് പരാമർശിക്കാതെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കഴിഞ്ഞ ദിവസത്തെ പോസ്‌റ്റിന് ശേഷം നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എനിക്ക് ലഭിച്ചു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'.

'ഒമ്പതാം സീസണിൽ ഞാൻ ഇതേ ടീമിലായിരുന്നു, എനിക്കൊരു ശസ്ത്രക്രിയയും ഉണ്ടായിരുന്നു. എന്റെ ശസ്ത്രക്രിയ മുതൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നത് വരെ ടീം ഉടമ എന്നെ വളരെയധികം പിന്തുണച്ചു. സഞ്ജീവ് പരിശീലകനും എന്നോടൊപ്പം ഉണ്ടായിരുന്നു, അദ്ദേഹം ഒരുപാട് സഹായിച്ചു' സെഹ്‌രാവത്ത് പങ്കുവച്ച വീഡിയോയിൽ പറയുന്നു.

'അർജുൻ എന്റെ അനിയനെപ്പോലെയാണ്. ഈ സീസണിൽ ടീമിനെ മെച്ചപ്പെടുത്താൻ ഞങ്ങൾ ഒരുപാട് പദ്ധതികൾ തയ്യാറാക്കിയിരുന്നു. പക്ഷേ ടീമിലെ ഒരു പ്രത്യേക വ്യക്തി കാരണം ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ടീം എന്നെ അച്ചടക്കമില്ലാത്തവനായി മുദ്രകുത്തി. ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. അച്ചടക്കം എന്നാൽ എന്താണെന്ന് എനിക്ക് നന്നായി അറിയാം' അദ്ദേഹം പറഞ്ഞു

'എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ 1% എങ്കിലും സത്യമുണ്ടെങ്കിൽ, ഞാൻ കബഡി കളിക്കുന്നത് നിർത്തുമെന്ന് ഉറപ്പ് നൽകുന്നു. ഇപ്പോഴും ഞാൻ എന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഞാൻ എല്ലായിടത്തും ശരിയാണെന്നും എവിടെയും തെറ്റില്ലെന്നും ഞാൻ പറയുന്നു' ഇന്ത്യൻ ജേഴ്‌സി ധരിച്ച് പവൻ സെഹ്‌രാവത്ത് വീഡിയോയിൽ വിശദീകരിച്ചു.

'തമിഴ് തലൈവാസിനോടുള്ള എന്റെ സന്ദേശം നിങ്ങൾ നന്നായി കളിക്കണം എന്നതാണ്. ടീമിനെ മുന്നോട്ട് കൊണ്ടുവരിക. എല്ലാ ആശംസകളും' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വീഡിയോ അവസാനിപ്പിക്കുന്നു. ഈ സീസണിൽ ടീം പരിശീലകനുമായി ഈ പ്രമുഖ റെയ്‌ഡർക്ക് അഭിപ്രായ വ്യത്യാസമുണ്ടായതായി കരുതപ്പെടുന്നു.

നിലവിലെ സാഹചര്യത്തിൽ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ കബഡി ടീം നായകൻ കൂടിയായ പവൻ സെഹ്‌രാവത്ത് പികെഎൽ 2025-ൽ ഇനി കളിക്കില്ല. ഇത് ടീമിന് മാത്രമല്ല, പ്രോ കബഡി ലീഗിന് മൊത്തത്തിൽ വലിയ തിരിച്ചടിയാണ്. കരാർ തുടരുന്നതിനാൽ അടുത്തൊന്നും പുതിയ ടീമിലേക്ക് ചേക്കേറാനും താരത്തിന് സാധിക്കില്ല.

Story first published: Monday, September 15, 2025, 14:56 [IST]
Other articles published on Sep 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+