Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോനു ഗോയത് കബഡിയിലെ സൂപ്പര്‍താരം; ഛേത്രിയേക്കാള്‍ വിലകൂടിയതാരം; എന്തുകൊണ്ട്?

ദില്ലി: ഓരോ വര്‍ഷവും പ്രേക്ഷരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രോ കബഡി ലീഗും കളിക്കാര്‍ക്കുവേണ്ടി കോടികള്‍ ഒഴുക്കാന്‍ തുടങ്ങിയത് ഈ വര്‍ഷം മുതലാണ്. കബഡി ലീഗ് ആറാം എഡിഷനിലേക്ക് നീങ്ങുമ്പോള്‍ ഒരുപിടി താരങ്ങള്‍ കോടി രൂപയിലധികം കീശയിലാക്കിക്കഴിഞ്ഞു. ഐപിഎല്ലിന് തൊട്ടുപിന്നിലാണ് ഇപ്പോള്‍ കബഡി ലീഗിന്റെ സ്ഥാനം.

ഇത്തവണത്തെ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയതാകട്ടെ റൈഡറായ മോനു ഗോയത് ആണ്. ഹരിയാന സ്റ്റീലേഴ്‌സ് 1.51 കോടിരൂപയെന്ന റെക്കോര്‍ഡ് തുകയ്ക്ക് ഈ താരത്തെ അടിച്ചെടുക്കുകയായിരുന്നു. ആദ്യ മൂന്ന് ലീഗുകളിലും കളിക്കാന്‍ അനുമതി ലഭിക്കാതിരുന്ന സര്‍വീസസ് താരം പിന്നീട് രണ്ടു ലീഗുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

manu goyth

ഇതുതന്നെയാണ് ലേലത്തുകയിലും പ്രകടമായതെന്നുവേണം കരുതാന്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് 1.5 കോടി രൂപയും, ബാഡ്മിന്റണ്‍ ലീഗില്‍ വിലപിടിപ്പുള്ള താരമായ മലയാളി എച്ച് പ്രണോയിക്ക് 62 ലക്ഷവും ലഭിക്കുമ്പോഴാണ് ഒരു കബഡി താരം ഇവരെയെല്ലാം കടത്തിവെട്ടിയതെന്നുകാണാം. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലീഗായി കബഡി ഇതോടെ മാറിക്കഴിഞ്ഞു.

നാലാം സീസണില്‍ ബംഗാള്‍ വാരിയേഴ്‌സിനു വേണ്ടിയും, അഞ്ചാം സീസണില്‍ പറ്റ്‌ന പൈറേറ്റ്‌സിനുവേണ്ടി മോനു കളിക്കാനിറങ്ങി. താരത്തിന്റെ മികവിലാണ് സര്‍വീസസ് ദേശീയ ചാമ്പ്യന്മാരായതും, ഫെഡറേഷന്‍ കപ്പ് നേടിയതും. മോനു ടീമിലെത്തിയതോടെ ഹരിയാണ സ്റ്റീലേഴ്‌സ് ആവേശത്തിലാണ്. ഇത്തവണ ലീഗ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്നും അവര്‍ സ്വപ്‌നം കാണുന്നുണ്ട്.

Story first published: Sunday, June 3, 2018, 9:06 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+