Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നഖംകടിക്കും ഫൈനല്‍... ഇറാനെ പിടിച്ചുകുത്തി ഇന്ത്യ കബഡി ലോകജേതാക്കള്‍.. അജയ് താക്കൂറാണ് താരം!

അഹമ്മദാബാദ്: അഹമ്മദാബാദ്: ലോകകപ്പ് കബഡി ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യ ജേതാക്കള്‍. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ഇറാനെയാണ് ഇന്ത്യ തോല്‍പിച്ചത്. ആദ്യപകുതിയില്‍ പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. നിര്‍ണായക അജയ് താക്കൂറാണ് ഇന്ത്യയുടെ താരമായത്.

Kabadi India_Iran FInal

നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യയ്‌ക്കെതിരെ കരുത്തരായ ഇറാന്‍ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. രണ്ട് ടീമും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. എന്നാല്‍ പതിയെ ഇറാന്‍ ഇന്ത്യയെ പിന്നിലാക്കി കുതിച്ചു. തുടര്‍ച്ചയായ ടാക്ലിങില്‍ ആതിഥേയരായ ഇന്ത്യ പകച്ചുപോയപ്പോള്‍ ഇറാന്‍ പോയിന്റുകള്‍ വാരിക്കൂട്ടി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ ഇറാന്‍ 18, ഇന്ത്യ 13.

Kabadi World Cup

എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ തിരിച്ചടിച്ചു. തുടര്‍ച്ചയായ റൈഡ് പോയിന്റുകളും ടാക്ലിങ് പോയിന്റുകളും ഇന്ത്യ വാരി. ആദ്യപകുതിയില്‍ ഒരിക്കല്‍ ഓളൗട്ടായ ഇന്ത്യ രണ്ടാം പകുതിയില്‍ ഒരിക്കല്‍പ്പോലും ഇത് ആവര്‍ത്തിച്ചില്ല. എന്നാല്‍ രണ്ട് തവണ ഇറാനെ ഓളൗട്ടാക്കി. കളി അവസാനിക്കാന്‍ നാല് മിനുട്ട് ബാക്കിനില്‍ക്കേ വ്യക്തമായ ഭൂരിപക്ഷം നേടി ഇന്ത്യ ലോകകപ്പ് ഉറപ്പിച്ചു.

 kabaddi-

ഫൈനലില്‍ മിന്നും റെയ്ഡുകളോടെ അജയ് താക്കൂറാണ് ഇന്ത്യയുടെ താരമായത്. നിര്‍ണായക നിമിഷങ്ങളില്‍ ഇന്ത്യയ്ക്ക് പോയിന്റുകള്‍ നേടിത്തരാന്‍ താക്കൂറിന് സാധിച്ചു. ക്യാപ്റ്റന്‍ അനൂപ് കുമാര്‍, ഡിഫന്‍ഡര്‍ സുരേന്ദ്രനാഥ എന്നിവരും മികവ് കാട്ടി. ദക്ഷിണ കൊറിയയ്‌ക്കെതിരെ വഴങ്ങിയ ഞെട്ടിപ്പിക്കുന്ന തോല്‍വിയോടെയാണ് ഇന്ത്യ ലോകകപ്പ് തുടങ്ങിയത്. എന്നാല്‍ ഓസ്‌ട്രേലിയ, അര്‍ജന്റീന, ബംഗ്ലാദേശ്, സെമിയില്‍ തായ്‌ലന്‍ഡ് തുടങ്ങിയ ടീമുകളെ നിലം തൊടാതെ പറപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

Story first published: Saturday, October 22, 2016, 21:48 [IST]
Other articles published on Oct 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+