ലോകകപ്പ് കബഡി: ദുര്‍ബലരായ ഓസ്‌ട്രേലിയയെ ഇന്ത്യ പതംവരുത്തി.. സ്‌കോര്‍ 54- 20!!!
അഹമ്മദാബാദ്: ലോകകപ്പ് കബഡി ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം. ദുര്‍ബലരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. സ്‌കോര്‍ 54- 20. നിലവിലെ ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയ ഒരു ഇരയേ ആയിരുന്നില്ല എന്ന് വേണം പറയാന്‍. ഇന്ത്യയുടെ പോയിന്റ് രണ്ടക്കം കടക്കുമ്പോള്‍ ഓസ്‌ട്രേലിയ അക്കൗണ്ട് തുറന്നിട്ട് പോലുമില്ലായിരുന്നു.
ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്നലെ വഴങ്ങിയ ഞെട്ടിപ്പിക്കുന്ന തോല്‍വിയില്‍ നിന്നും മറികടക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. തുടക്കം മുതല്‍ കളിയില്‍ അപാരമായ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ഒരവസരത്തിലും ഓസ്‌ട്രേലിയയെ തലയുയര്‍ത്താന്‍ അനുവദിച്ചില്ല. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ തന്നെ കളി എങ്ങോട്ട് എന്ന് വ്യക്തമായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 32 - 7.

ക്യാപ്റ്റന്‍ അനൂപ് കുമാര്‍, സൂപ്പര്‍ താരങ്ങളായ മഞ്ജിത് ചില്ലര്‍, പര്‍ദീപ് നര്‍വാള്‍, അജയ് താക്കൂര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ നിരയ്‌ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ ഓസ്‌ട്രേലിയ തുടക്കം മുതല്‍ പാടുപെട്ടു. റെയ്ഡിലും ടാക്ലിങിലും അസാമാന്യ മികവാണ് ഇന്ത്യന്‍ സംഘം പുറത്തെടുത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്ക് 6 പോയിന്റായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications