For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഗംഭീര വിജയവുമായി ബംഗാള്‍, ഇഞ്ചോടിഞ്ചില്‍ ദബാംഗ് ഡല്‍ഹി

ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ലീഗ് മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനും ദബാംഗ് ഡല്‍ഹിക്കും ജയം. യുപി യോദ്ധയ്‌ക്കെതിരായ ഏകപക്ഷീയമായ മത്സരത്തില്‍ 48-17 എന്ന സ്‌കോറിനായിരുന്നു ബംഗാളിന്റെ വിജയം. ദബാംഗ് ഡല്‍ഹി 34-33 എന്ന സ്‌കോറിന് തെലുഗ് ടൈറ്റന്‍സിനേയും തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ടൈറ്റന്‍സ് ഏറ്റുവാങ്ങിയത്.

bengal-warriors

യുപി യോദ്ധയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗാള്‍ പുറത്തെടുത്തത്. റെയ്ഡിലും പ്രതിരോധത്തിലും അവര്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഇസ്മയില്‍ നബിബക്ഷ്(10), മണീന്ദര്‍ സിങ്(9), ബല്‍ദേവ് സിങ്(7), കെ പ്രപഞ്ചന്‍(5) എന്നിവര്‍ തിളങ്ങി. യുപി യോദ്ധയ്ക്കായി മോനു ഗോയാത് 6 പോയന്റ് നേടി. നിലവാരമില്ലാത്ത പ്രകടനമാണ് ടീമിന്റെ നാണംകെട്ട തോല്‍വിക്കിടയാക്കിയത്.

സൗഹൃദ ഫുട്‌ബോള്‍: ഗോളിലാറാടി മാഞ്ചസ്റ്റര്‍ സിറ്റി
മറ്റൊരു മത്സരത്തില്‍ ആദ്യ ജയം തേടിയിറങ്ങിയ തെലുഗ് ടൈറ്റന്‍സിനെതിരെ ദബാംഗ് ഡല്‍ഹി അവസാന മിനിറ്റുകളില്‍ മുന്നില്‍ക്കയറുകയായിരുന്നു. വിജയികള്‍ക്കുവേണ്ടി നവീന്‍ കുമാര്‍ 14 പോയന്റ് നേടിയപ്പോള്‍ ചന്ദ്രന്‍ രഞ്ജിത്ത് 6 പോയന്റും നേടി. ടൈറ്റന്‍സിനുവേണ്ടി 18 പോയന്റ് നേടിയ സൂരജ് ദേശായിയുടെ പോരാട്ടം പാഴായി. സിദ്ധാര്‍ഥ് ദേശായി 8 പോയന്റും സ്വന്തമാക്കി.

Story first published: Thursday, July 25, 2019, 9:36 [IST]
Other articles published on Jul 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+