Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിത കബഡിയില്‍ ഇന്ത്യക്ക് ലോക കിരീടം

ജലന്ധര്‍: കബഡി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം. ഫൈനലില്‍ ന്യൂസിലാന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. 21 നെതിരെ 49 പോയന്റുകള്‍ നേടിയാണ് ഇന്ത്യന്‍ വനിതകള്‍ കളത്തില്‍ കരുത്ത് തെളിയിച്ചത്.

കബഡിക്കളത്തിലെ ലോകകപ്പുകളില്‍ ഇന്ത്യന്‍ വനിതകളുടെ ഹാട്രിക് വിജയമാണിത്. കഴിഞ്ഞ രണ്ട് തവണയും കിരീടം ഉയര്‍ത്തിയത് ഇന്ത്യന്‍ ടീം തന്നെ ആയിരുന്നു.

Kabaddi Team

ഫൈനലില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കളി ഇന്ത്യയുടെ കൈപ്പിടിയില്‍ ആയിരുന്നു. രണ്ടാം പകുതിയിലെ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ന്യൂസിലാന്‍ഡ് ടീം ശരിക്കും വെള്ളം കുടിച്ചു.

ഒരു കോടി രൂപയാണ് ഇത്തവണത്തെ സമ്മാനത്തുക. ഇന്ത്യയുടെ അനു റാണി മികച്ച സ്റ്റോപ്പര്‍ ആയും റാം ബട്ടേരി മികച്ച റൈയ്ഡര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് പേര്‍ക്കും സമ്മാനമായി മാരുതി ആള്‍ട്ടോ കാര്‍ ആണ് കിട്ടിയത്.

സെമി ഫൈനലില്‍ ഇന്ത്യ പാകിസ്താനെയും ന്യൂസിലാന്റ് ഡെന്‍മാര്‍ക്കിനേയും ആണ് തോല്‍പിച്ചത്. ലൂസേഴ്‌സ് ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഡെന്‍മാര്‍ക്ക് ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 34-33 നായിരുന്നു ഡെന്‍മാര്‍ക്കിന്റെ വിജയം.

പഞ്ചാബിലെ ജലന്ധിലെ ഗുരു ഗോവിന്ദ് സിങ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്.

Story first published: Friday, December 13, 2013, 15:45 [IST]
Other articles published on Dec 13, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+