ലോകകപ്പ് കബഡി: അവസാന മിനുട്ടില്‍ ഇന്ത്യ തോറ്റു.. കളഞ്ഞത് ജയിച്ച കളി.. ഇനിയെന്ത്?
അഹമ്മദാബാദ്: ലോകകപ്പ് കബഡി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ തോറ്റു. അവസാന മിനുട്ട് വരെ ജയിച്ച് നിന്ന ശേഷമാണ് ഇന്ത്യ കളി തോറ്റത്. ദക്ഷിണ കൊറിയയാണ് ഇന്ത്യയെ ഞെട്ടിച്ചത്. ദക്ഷിണകൊറിയയ്ക്ക് വേണ്ടി അവസാന രണ്ടു മിനിറ്റില്‍ ജാന്‍ഗ് കുന്‍ ലീ പുറത്തെടുത്ത മിന്നല്‍ പ്രകടനമാണ് ഇന്ത്യയെ ബാക്ക് ഫുട്ടിലാക്കിയത്. സ്‌കോര്‍ 3- 32.
പ്രൊ കബഡിയോടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ കബഡി കളിയുടെ ആവേശം ഒട്ടും ചോരാതെയാണ് ലോകകപ്പിലെ ഒന്നാം മത്സരം അവസാനിച്ചത്. ആവേശകരമായ മത്സരം എന്ന് തന്നെ പറയാം. തുടക്കത്തില്‍ ഏഴു പോയിന്റിന് പിന്നില്‍ നിന്ന ശേഷം കൊറിയ അത്ഭുതകരമായി തിരിച്ചുവന്നു. അവസാന മിനുട്ട് തുടങ്ങിയ ശേഷമാണ് കൊറിയ തുടര്‍ച്ചയായി നാല് പോയിന്റുകള്‍ വാരി കളി ജയിച്ചത്.

എട്ട് പോയിന്റ് നേടിയ ക്യാപ്റ്റന്‍ അനൂപ് കുമാറാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. പ്രൊ കബഡിയില്‍ പുറത്തെടുത്ത മിന്നും കളി ലോകകപ്പില്‍ ആവര്‍ത്തിക്കാന്‍ പ്രമുഖ താരങ്ങള്‍ക്ക് കഴിയാതിരുന്നതും ഇന്ത്യയ്ക്ക് വിനയായി. മറ്റൊരു മത്സരത്തില്‍ ഇറാന്‍ യു എസ് എയെ തോല്‍പിച്ചു. ഇന്ന് (ഒക്ടോബര്‍ 8 ശനിയാഴ്ച) ഇന്ത്യ ഓസ്‌ട്രേലിയയുമായി കളിക്കും. രാത്രി 9 മണിക്കാണ് കളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications