കബഡി ലോകകപ്പ്: ഇന്ത്യയുടെ അനൗദ്യോഗിക ടീമിനെ തോല്‍പ്പിച്ച് പാകിസ്താന് കിരീടം
ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ ഇന്ത്യയുടെ അനൗദ്യോഗിക ടീമിനെ പരാജയപ്പെടുത്തി കിരീടം നേടിയ പാകിസ്താന്‍ ടീമിനെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ ടീമിന് അഭിനന്ദനം നേര്‍ന്നത്. കബഡി ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ പാകിസ്താന്‍ ടീമിന് അഭിനന്ദനം എന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ പാകിസ്താനില്‍ നടന്ന കബഡി ലോകകപ്പില്‍ പങ്കെടുത്ത അനൗദ്യോഗിക ഇന്ത്യന്‍ ടീമിനെ 43-41 എന്ന പോയിന്റിനാണ് പാകിസ്താന്‍ കീഴടക്കിയത്.
പാകിസ്താനുമായുള്ള രാഷ്ട്രീയ ഭിന്നത നില്‍ക്കുന്നതിനാല്‍ ഏറെ നാളുകളായി ഇന്ത്യ ഒരു കായിക ഇനത്തിലും പാകിസ്താന്‍ പര്യടനം നടത്തിയിരുന്നില്ല. ഇതിനിടെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെയോ കബഡി ഫെഡറേഷന്റെയോ അനുമതിയില്ലാതെ ഇന്ത്യന്‍ ടീമെന്ന് അവകാശപ്പെടുന്ന സംഘം ലോകകപ്പിന് പാകിസ്താനിലേക്ക് പോയത്. ഇവര്‍ തങ്ങളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രാലയും കബഡി ഫെഡറേഷനും രംഗത്തെത്തിയിരുന്നു. ഇവര്‍ ഇന്ത്യന്‍ ടീമല്ലെന്നും ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ചാല്‍ നടപടിയെടുക്കുമെന്നും താക്കീതും നല്‍കിയിരുന്നു.

60 പേരടങ്ങുന്ന സംഘമാണ് കബഡി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താനിലേക്ക് ലാഹോര്‍ വഴി പോയത്. കഴിഞ്ഞ ആറ് തവണയും ലോകകപ്പിന് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിച്ചത്. അപ്പോഴെല്ലാം പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. എന്തായാലും അനുവാദമില്ലാതെ ലോകകപ്പില്‍ പങ്കെടുത്തവര്‍ കബഡി ഫെഡറേഷന്‍ അംഗങ്ങളാണോയെന്നതടക്കമുള്ള അന്വേഷണങ്ങള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications