For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് അവസാന മിനിറ്റില്‍ തോല്‍വി, ഡല്‍ഹിക്ക് രണ്ടാം ജയം

ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ തമിഴ് തലൈവാസിന് തോല്‍വി. ദബാംഗ് ഡല്‍ഹിയാണ് ഒപ്പത്തിനൊപ്പംനിന്ന ഒരു പോരാട്ടത്തില്‍ തലൈവാസിനെ മറികടന്നത്. സ്‌കോര്‍ 30-29. ജയം മാറിമറിഞ്ഞ മത്സരത്തില്‍ അവസാന മിനിറ്റില്‍ നേടിയ പോയന്റാണ് ഡല്‍ഹിക്ക് രണ്ടാം ജയം സമ്മാനിച്ചത്. ജയത്തോടെ 10 പോയന്റുമായി ഡല്‍ഹിയാണ് പോയന്റ് പട്ടികയില്‍ മുന്നില്‍.

Kabaddi

ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 8 പോയന്റ് നേടിയപ്പോള്‍ മീരജ് ഷെയ്ക്ക് 6 പോയന്റും കരസ്ഥമാക്കി. പ്രതിരോധത്തില്‍ മിന്നിയ ജോഗീന്ദര്‍ സിങ് നാലു പോയന്റും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. തമിഴ് തലൈവാസിനായി രണ്ടാം മത്സരത്തിലും രാഹുല്‍ ചൗധരി തിളങ്ങി. രാഹുല്‍ 7 പോയന്റ് നേടിയപ്പോള്‍ അജയ് താക്കൂര്‍ മന്‍ജീത് ചില്ലാര്‍ എന്നിവര്‍ 5 വീതം പോയന്റുകളും സ്വന്തമാക്കി.

മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ ശേഷിക്കെ പോയന്റ് 29-29 എന്ന നിലയിലെത്തിയിരുന്നു. ഈ അവസരത്തില്‍ തലൈവാസ് ക്യാപ്റ്റന്‍ എതിര്‍പാളയത്തില്‍ കുടുങ്ങിയത് തിരിച്ചടിയായി. പ്രതിരോധത്തിലും റെയ്ഡിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മത്സരത്തില്‍ നേരിയ മേല്‍ക്കൈ നേടിയത് ഡല്‍ഹിയാണ്. രണ്ടാം പകുതിയില്‍ തലൈവാസ് നടത്തിയ തിരിച്ചുവരവ് ജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

Story first published: Friday, July 26, 2019, 9:53 [IST]
Other articles published on Jul 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+