For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവ്; പുരുഷ വനിതാ ടീമുകള്‍ക്ക് വെള്ളി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പുരുഷ വനിതാ ഹോക്കി ടീമുകള്‍ വെള്ളി നേടി. ഫൈനലില്‍ ഇരു ടീമുകളും തോറ്റെങ്കിലും ലോക ഹോക്കിയില്‍ ഇന്ത്യയുടെ തിരിച്ചുവരവാണ് യൂത്ത് ഒളിമ്പിക്‌സില്‍ കണ്ടത്. ഇന്ത്യയുടെ ഭാവിതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടെ മൂന്നു സ്വര്‍ണവും ഏഴ് വെള്ളിയുമായി ഇന്ത്യ 10 മെഡലുകള്‍ സ്വന്തമാക്കി.

മലേഷ്യയോട് 4-2 എന്ന നിലയിലാണ് പുരുഷ ടീം തോറ്റത്. ക്യാപ്റ്റന്‍ വിവേക് സാഗര്‍ പ്രസാദിന്റെ ഇരട്ട ഗോളുകളോടെ ഇന്ത്യ ആദ്യ ആറു മിനിറ്റിനിടയില്‍തന്നെ 2-1 എന്ന നിലയില്‍ ലീഡെടുത്തിരുന്നു. എന്നാല്‍ ഇടവേളയ്ക്കുശേഷം മൂന്നുഗോളുകള്‍ നേടിയ മലേഷ്യ മത്സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തു. അഖിമുള്ള അനൗറിന്റെ ഇരട്ട ഗോളുകളും, ആരിഫ് ഇഷാക്ക്, ഫിര്‍ദൗസ് റോസ്ദി എന്നിവരുടെ ഗോളുകളും മലേഷ്യയെ വിജയത്തിലേക്ക് നയിച്ചു.

hockey754

ആതിഥേയരായ അര്‍ജന്റീനയ്ക്കാണ് വനിതാ ഹോക്കിയിലെ സ്വര്‍ണം. ആദ്യ മിനിറ്റില്‍ തന്നെ മുംതാസിന്റെ ഗോളോടെ ഇന്ത്യ മുന്നിലെത്തിയിരുന്നെങ്കിലും ശക്തമായി തിരിച്ചടിച്ച ആഥിഥേയര്‍ ജിയാനെല്ല പാലെറ്റ്, സോഫിയ റൊമാലോ എന്നിവരിലൂടെ ഇടവേളയ്ക്ക് മുന്‍പ് 2-1 എന്ന നിലയില്‍ ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം ഫലവത്തായില്ല. ബ്രിസ ബ്രുഗേസറിലൂടെ ഒരു ഗോള്‍ കൂടി നേടിയതോടെ അര്‍ജന്റീന 3-1 എന്ന സ്‌കോറിന് ജയം ഉറപ്പിക്കുകയും ചെയ്തു.

Story first published: Monday, October 15, 2018, 10:12 [IST]
Other articles published on Oct 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+