Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരല്‍കൊണ്ട് അശ്ലീല ആംഗ്യം; രണ്ട് പാക് കളിക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ദില്ലി: ഇന്ത്യന്‍ കാണികളെ അശ്ലീല ആംഗ്യത്തിലൂടെ അധിക്ഷേപിച്ച രണ്ട് പാക്കിസ്ഥാന്‍ ഹോക്കി താരങ്ങളെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഈ താരങ്ങള്‍ക്ക് ഞായറാഴ്ച ജര്‍മനിക്കെതിരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ കളിക്കാന്‍ അവസരം നഷ്ടപ്പെടും. വെള്ളിയാഴ്ച വൈകിട്ട് നടന്ന ഇന്ത്യ പാക് സെമി ഫൈനല്‍ മത്സരത്തിനുശേഷമായിരുന്നു പാക്കിസ്ഥാന്‍ കളിക്കാരുടെ അധിക്ഷേപം.

മത്സരത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയിരുന്നു. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഫൈനല്‍ വിസിലിന് തൊട്ടു മുന്‍പാണ് പാക്കിസ്ഥാന്‍ വിജയഗോള്‍ നേടുന്നതും ഫൈനല്‍ പ്രവേശനം ഉറപ്പാക്കുന്നതും. അടുത്തിടെ കൊറിയയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പാക്കിസ്ഥാനെ വീഴ്ത്തി സ്വര്‍ണം നേടിയ ഇന്ത്യയോടുള്ള മധുര പ്രതികാരംകൂടിയായിരുന്നു ഇത്.

pakistan-obscene

മത്സരം ജയിച്ചതോടെ ഉന്മാദാവസ്ഥയിലായ പാക് കളിക്കാര്‍ ഗ്രൗണ്ടില്‍ വസ്ത്രമഴിച്ച് നൃത്തം ചവിട്ടി. ആഹ്ലാദ പ്രകടനത്തിനിടെയാണ് കളിക്കാരില്‍ ചിലര്‍ അശ്ലീല ആംഗ്യം ഇന്ത്യന്‍ കാണികള്‍ക്ക് നേരെ തൊടുത്തത്. നടു വിരലുയര്‍ത്തിയും മറ്റും പാക് കളിക്കാര്‍ കാട്ടിയ പ്രകോപനപരമായ ആംഗ്യം മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പാക് കളിക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം വിമര്‍ശനത്തിന് ഇടയായതോടെ പാക്കിസ്ഥാന്‍ കോച്ച് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്ന ഭയത്താല്‍ ഇനി ഇതാവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി. എന്നാല്‍, കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായത് പൊറുക്കാവുന്ന തെറ്റല്ലെന്നാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ കളിക്കാര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Monday, December 15, 2014, 10:30 [IST]
Other articles published on Dec 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+