Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഹോക്കി ലോകകപ്പ്; അയര്‍ലന്‍ഡിനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ചാമ്പ്യന്മാര്‍

ലണ്ടന്‍: അട്ടിമറികളിലൂടെ വനിതാ ഹോക്കി ലോകകപ്പ് ഫൈനലിലെത്തിയ അയര്‍ലന്‍ഡിനെ തകര്‍ത്ത് യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് ഒരിക്കല്‍ക്കൂടി ചാമ്പ്യന്മാരായി. ഫൈനലില്‍ 6-0 എന്ന നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിജയം. ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയ കുറഞ്ഞ റാങ്കുകാരില്‍ രണ്ടാം സ്ഥാനത്താണ് അയര്‍ലന്‍ഡ്.

രണ്ടുവര്‍ഷം മുന്‍പ് ഒളിമ്പിക്‌സ് ഫൈനലിനുശേഷം നെതര്‍ലന്‍ഡ്‌സ് ഒരു മത്സരത്തില്‍ പോലും തോറ്റിട്ടില്ല. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ച ടീമിനെതിരെ അയര്‍ലന്‍ഡ് പൂര്‍ണ പരാജയമായി. 2002ന് ശേഷം ആദ്യമായി ലോകകപ്പിനെത്തിയ അയര്‍ലന്‍ഡ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചാണ് ഫൈനലിലെത്തിയത്.

news

ലിന്‍ഡിവിജ് വെല്‍ട്ടന്‍, കെല്ലി ജോങ്കര്‍, കിറ്റി വാന്‍ മെല്‍, മാലൗ ഫെനിക്‌സ്, മാര്‍ലോസ് കീറ്റല്‍സ്, കായിയ എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനുവേണ്ടി ഗോളുകള്‍ നേടിയത്. നേരത്തെ, ഇന്ത്യയുടെ ഇംഗ്ലണ്ടും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അയര്‍ലന്‍ഡ് ക്വാര്‍ട്ടറിലെത്തിയത്. സെമിയില്‍ അവര്‍ സ്‌പെയിനിനെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഫൈനല്‍വരെ എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് അയര്‍ലന്‍ഡ് കോച്ച് പറഞ്ഞു. ഓസ്‌ട്രേലിയയെ 3-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച സ്‌പെയിനിനാണ് മൂന്നാം സ്ഥാനം.

Story first published: Monday, August 6, 2018, 14:05 [IST]
Other articles published on Aug 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+