വനിതാ ഹോക്കി ലോകകപ്പ്; ഷൂട്ടൗട്ടില്‍ തോറ്റ് ഇന്ത്യ സെമി കാണാതെ പുറത്ത്
ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ചരിത്ര വിജയത്തിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഇന്ത്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടു. അയര്‍ലന്‍ഡിനെതിരേ ജയം തേടി ഇറങ്ങിയ ഇന്ത്യ ഷൂട്ടൗട്ടിലാണ് നിരാശരായി മടങ്ങിയത്. ഷൂട്ടൗട്ടില്‍ 3-1നാണ് അയര്‍ലന്‍ഡിന്റെ വിജയം. ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ സെമിയില്‍ കടക്കാന്‍ കഴിയാതിരുന്ന ഇന്ത്യയ്ക്ക് സുവര്‍ണാവസരമാണ് നഷ്ടമായത്.

നിശ്ചിത സമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അയര്‍ലന്‍ഡിന്റെ നിക്കോളാ ഡാലിയ, അന്ന ഒ ഫ് ളനാഗന്‍ എന്നിവരും ഇന്ത്യയുടെ റാണി രാംപാല്‍, മോണിക്ക മാലിക്ക് എന്നിവരും ഷൂട്ടൗട്ടിലെ ആദ്യ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഉപ്‌റ്റോണ്‍ റോയ്‌സണ്‍ ആണ് അയര്‍ലന്‍ഡിന്റെ ആദ്യ ഗോള്‍ നേടിയത്.
പിന്നാലെ വന്ന ഇന്ത്യയുടെ നവജ്യോത് കൗറും ഷൂട്ടൗട്ട് നഷ്ടപ്പെടുത്തി. തൊട്ടടുത്ത ഷോട്ടില്‍ അയര്‍ലന്‍ഡിന്റെ മീക്ക അലിസണ്‍ സ്‌കോര്‍ ചെയ്തതോടെ 2-0ത്തിന്റെ ലീഡെടുത്തു. ഇന്ത്യയ്ക്കുവേണ്ടി റീന ഖോക്കര്‍ ആണ് പ്രതീക്ഷയുണര്‍ത്തി ലക്ഷ്യം കണ്ടത്. പിന്നീട് അയര്‍ലന്‍ഡിന്റെ ഗോള്‍ തടയാനാകാത്തതോടെ ഇന്ത്യ സെമി കാണാതെ പുറത്തായി. 1978ന് ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ സെമിയിലെത്തിയിരുന്നെങ്കില്‍ ചരിത്രനേട്ടമാകുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications