വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടറിന് ഇന്ത്യയ്ക്ക് സുവര്‍ണാവസരം; എതിരാളികള്‍ ദുര്‍ബലര്‍

ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു വിജയം പോലുമില്ലാതെ പ്ലേ ഓഫിന് സ്ഥാനമുറപ്പിച്ച ഇന്ത്യയുടെ എതിരാളികള്‍ ഇറ്റലിയാണ്. പ്ലേ ഓഫില്‍ ലോക പതിനേഴാം റാങ്കുകാരായ ഇറ്റലിയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിക്കാം.

hockey45

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ട് പോയന്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇംഗ്ലണ്ടിനോടും യുഎസ്എയോടും സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ അയര്‍ലന്‍ഡ് നേരിട്ട് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും മൂന്നാമതെത്തിയ ഇന്ത്യയും പ്ലേഓഫിന് അര്‍ഹത നേടി.

പൂള്‍ എ യില്‍ രണ്ടാം സ്ഥാനക്കാരാണ് ഇറ്റലി. അവസാന മത്സരത്തില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലന്‍ഡ്‌സിനെതിരെ 1-12 എന്ന നിലയില്‍ ടീം തോറ്റിരുന്നു. പത്താം റാങ്കുകാരായ ഇന്ത്യയ്‌ക്കെതിരെ ജയത്തോടെ വമ്പന്‍ തിരിച്ചുവരവിനായിരിക്കും ഇറ്റലിയുടെ ശ്രമം. ആദ്യ കളിയില്‍ ചൈനയേയും രണ്ടാം മത്സരത്തില്‍ സൗത്ത് കൊറിയയേയും ഇറ്റലി വീഴ്ത്തിയിരുന്നു.

റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും ഇറ്റലിക്കെതിരായ മത്സരത്തെ ഗൗരവത്തോടെ കാണണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ മുന്നറിപ്പ് നല്‍കി. 2015ലെ ഹോക്കി ലോക ലീഗില്‍ ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയെ തോല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച ലണ്ടനിലാണ് ഇന്ത്യ ഇറ്റലി പ്ലേ ഓഫ് പോരാട്ടം നടക്കുക.

Story first published: Tuesday, July 31, 2018, 8:32 [IST]
Other articles published on Jul 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X