Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ ഇറങ്ങുന്നു

ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ശനിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 6.30നാണ് മത്സരം. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ജയത്തോടെ തുടങ്ങാന്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ റാണി രാംപാല്‍ വ്യക്തമാക്കി.

പൂള്‍ ബിയില്‍ ഇംഗ്ലണ്ടിനെ കൂടാതെ അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 26ന് അയര്‍ലന്‍ഡിനെതിരെയും ജൂലൈ 29ന് യുഎസ്എയെയും ഇന്ത്യ നേരിടും. അടുത്തിടെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ മേല്‍ക്കൈ ഇന്ത്യന്‍ ടീമിന് ലഭിക്കും.

hockey754

ആതിഥേയരെന്ന നിലയില്‍ സമ്മര്‍ദ്ദമെല്ലാം ഇംഗ്ലണ്ടിനാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. കാണികളുടെ പിന്തുണ ഇംഗ്ലണ്ടിന് ലഭിക്കും. എന്നാല്‍, ഇന്ത്യ ആദ്യമായല്ല ഇത്തരം വേദികളില്‍ മത്സരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിട്ടുണ്ട്. ലോകകപ്പില്‍ ജയത്തോടെ തുടങ്ങുമെന്നും റാണി പറഞ്ഞു.

ഇന്ത്യയ്ക്ക് നിലവാരമുള്ള കളിക്കാരുണ്ടെന്ന് പരിശീലകന്‍ ഷോര്‍ഡ് മരീനെയും ചൂണ്ടിക്കാട്ടി. റാണിയുടെ ഗോളടി മികവിനെ മാത്രം ആശ്രയിച്ചുള്ളതല്ല ഇന്ത്യന്‍ ടീം. ഇരുനൂറിലധികം മത്സരങ്ങളില്‍ കളിച്ച വന്ദന കതാരിയയെ പോലുള്ള താരങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഡ്രാഗ് ഫ് ളിക്കര്‍ ഗുര്‍ജിത് കൗറില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.

Story first published: Saturday, July 21, 2018, 8:11 [IST]
Other articles published on Jul 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+