Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിത ഹോക്കി ലോകകപ്പ്: അമേരിക്കയെ സമനിലയില്‍ പൂട്ടി... ഇന്ത്യക്ക് പ്ലേഓഫ് ടിക്കറ്റ്

ലണ്ടന്‍: 2018 വനിത ഹോക്കി ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മല്‍സരത്തില്‍ ശക്തരായ അമേരിക്കയെ സമനിലയില്‍ പൂട്ടിയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷം 1-1ന് സമനില പിടിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലേക്ക് യോഗ്യത നേടിയത്.

hocky

സമനിലയോടെ ഇന്ത്യക്കും അമേരിക്കയ്ക്കും രണ്ട് പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനക്കാരായ പ്ലേഓഫിലേക്ക് യോഗ്യത നേടുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലാന്‍ഡും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. അയര്‍ലാന്‍ഡ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു.

11ാം മിനിറ്റില്‍ പൗലിനോയാണ് അമേരിക്കയെ മുന്നിലെത്തിച്ചത്. എന്നാല്‍, 31ാം മിനിറ്റില്‍ റാണി രാംപാലിലൂടെ ഇന്ത്യ നിര്‍ണായക സമനില പിടിക്കുകയായിരുന്നു. പ്ലേ ഓഫില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. നാളെയാണ് ഇന്ത്യ-ഇറ്റലി പോരാട്ടം അരങ്ങേറുന്നത്. പ്ലേഓഫില്‍ വിജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവും.

Story first published: Monday, July 30, 2018, 15:34 [IST]
Other articles published on Jul 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+