വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍; നാല് പതിറ്റാണ്ടുകള്‍ക്കുശേഷം ക്വാര്‍ട്ടറില്‍

ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ആദ്യ ജയം നേടിയ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. പ്ലേ ഓഫില്‍ ഇറ്റലിയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യൂറോപ്യന്‍ കരുത്തരെ വീഴ്ത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ലാല്‍റെംസിയാമി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവര്‍ ഗോളുകള്‍ നേടി.

ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള ഇന്ത്യ നാല് പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഇറ്റലി പതിനേഴാം റാങ്കുകാരാണെങ്കിലും സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നു. പൂള്‍ ഘട്ടത്തില്‍ ഇന്ത്യയെ ഏക ഗോളിന് തോല്‍പ്പിച്ച അയര്‍ലന്‍ഡ് ആണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി.

lalremsiami

1974ലെ മഡ്രിഡ് ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ക്വാര്‍ട്ടറിലെത്തിയത്. അന്ന് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പൂള്‍ ഘട്ടത്തില്‍ രണ്ടു സമനിലകളുമായി പ്ലേ ഓഫിന് സ്ഥാനം നേടിയ ഇന്ത്യ നിര്‍ണായക മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ചതോടെ ചരിത്രത്തില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ടിനും യുഎസിനുമെതിരെ സമനില നേടിയ ഇന്ത്യന്‍ അയര്‍ലന്‍ഡിനോടു തോറ്റിരുന്നു.

ഇറ്റലിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു സമര്‍ഥമായി ആക്രമിച്ചുമാണ് ഷോര്‍ഡ് മരീനെയുടെ ഇന്ത്യന്‍ ടീം പ്ലേ ഓഫില്‍ തിളങ്ങിയത്. ഗോള്‍ വഴങ്ങാതിരിക്കുകയെന്ന തന്ത്രം ഇന്ത്യയുടെ പ്രതിരോധം ഫലവത്താക്കി. ക്യാപ്റ്റന്‍ റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ആക്രമണനിര അവസരത്തിനൊത്ത് ഉയരുകകൂടി ചെയ്തതോടെ ക്വാര്‍ട്ടര്‍ സ്വപ്‌നം സഫലമാകുകയായിരുന്നു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് മറ്റൊരു നാഴികക്കല്ലുകൂടി താണ്ടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് ഇന്ത്യ അയര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍.

Story first published: Wednesday, August 1, 2018, 10:11 [IST]
Other articles published on Aug 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X