Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യയ്‌ക്കെതിരായ ഹോക്കി പരമ്പര; ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ക്വാലാലംപൂര്‍: മലേഷ്യയ്‌ക്കെതിരായ ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ എതിരാളികളെ തറപറ്റിച്ചത്. ക്വാലാലംപൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പൂര്‍ണ ആധിപത്യം നേടി. വന്ദന കതാരിയയുടെ ഇരട്ടഗോളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

മത്സരത്തിന്റെ 17, 60 മിനിറ്റുകളിലായിരുന്നു വന്ദനയുടെ ഗോളുകള്‍. 38-ാം മിനിറ്റില്‍ ലാല്‍രെംസിയാമി ഇന്ത്യയ്ക്കായി മൂന്നാം ഗോള്‍ നേടി. കളിയുടെ തുടക്കത്തില്‍ ഇന്ത്യ പരിഭ്രമിച്ചെങ്കിലും മത്സരം പുരോഗമിച്ചതോടെ മേല്‍ക്കൈ നേടുകയായിരുന്നു. മലേഷ്യ മൂന്നാം മിനിറ്റില്‍തന്നെ ഇന്ത്യയ്‌ക്കെതിരെ പെനാല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കിയെങ്കിലും ഗോള്‍ നേടാനായില്ല.

hockey

ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ലെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ആദ്യ ഗോള്‍ നേടി. വന്ദന ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയ്ക്ക് ലീഡ് നല്‍കുകയായിരുന്നു. ഗോള്‍ നേടിയതോടെ കളിയില്‍ ഇന്ത്യ നിയന്ത്രണം ഏറ്റെടുത്തു. സമ്മര്‍ദ്ദത്തിലായ ആതിഥേയര്‍ക്കെതിരെ ഇന്ത്യ തുടരെ ആക്രമണമഴിച്ചുവിട്ടതോടെ ലീഡ് വര്‍ധിപ്പിക്കാനും ജയം സ്വന്തമാക്കാനും ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചു.

Story first published: Friday, April 5, 2019, 12:05 [IST]
Other articles published on Apr 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+