Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കൊരു പുതിയ ഹോക്കി കോച്ച്...ആരാണത്?

ദില്ലി: ഇന്ത്യുടെ ദേശീയ കായിക വിനോദമായ ഹോക്കി ഇപ്പോള്‍ ഒരു തിരിച്ചു വരവിലാണ്. അത്യാവശ്യം തല ഉയര്‍ത്തി നില്‍ക്കാവുന്ന ചില വിജയങ്ങളൊക്കെ സ്വന്തമാക്കിയ ആശ്വാസത്തിലാണ് ടീം. ഈ സമയം ടീമിന്റെ പുതിയ പരിശാലകന്‍ ആരായിരിക്കും എന്നാണ് ചോദ്യം.

ടെറി വാല്‍ഷ് എന്ന പഴയ ഓസ്‌ട്രേലിയന്‍ താരമെന്നാണ് ഉത്തരം. ഓസ്‌ട്രേലിയക്കാരന്‍ തന്നെയായ മൈക്കല്‍ നോബ്‌സിന്റെ പിന്തുടര്‍ച്ചക്കാരനായാണ് വാല്‍ഷ് എത്തുന്നത്. ശമ്പളക്കാര്യത്തില്‍ മാത്രമായിരുന്നു ഇത്രനാളും ഒരു ആശയക്കുഴപ്പം ഉണ്ടായത്. ഇപ്പോള്‍ അതും പരിഹരിച്ചിരിക്കുന്നു.

Hockey

പ്രതിമാസം 12,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ് വാല്‍ഷിന് ശമ്പളം നിര്‍ണയിച്ചിരിക്കുന്നത്. ഏതാണ്ട് ഏഴ് ലക്ഷം ഇന്ത്യന്‍ രൂപ. മൈക്കല്‍ നോബ്‌സിന് നല്‍കിയിരുന്നതിനേക്കാള്‍ ഒരു അറുപതിനായിരം രൂപ മാത്രം കൂടുതല്‍. ഹോക്കി ഇന്ത്യ അസോസിയന്‍ ഒറ്റക്കെട്ടായിട്ടാണ് ടെറി വാല്‍ഷിനെ അംഗീകരിച്ചത്.

വെറുതെല്ല ഈ അംഗീകാരം. ഒരു പരിശീലകന്‍ ന്ന നിലയില്‍ വാല്‍ഷിന്റെ ട്രാക്ക് റെക്കോര്‍ഡ് അത്രയും മികച്ചതാണ്. ഓസ്‌ട്രേലിയയുടേയും, ഹോളണ്ടിന്റയേും മലേഷ്യയുടേയും കോച്ച് ആയിരുന്നു ഇദ്ദേഹം. 175 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഹോക്കി ടീമിനെ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കെത്തിച്ചത് വാല്‍ഷിന്‍റെ പരിശീലന തന്ത്രങ്ങളായിരുന്നു. 1999 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് കിരീടം, 99 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം, ആ വര്‍ഷം തന്നെ നടന്ന ഒളിംപിക്‌സിലെ വെങ്കലം എന്നിങ്ങനെ നീളുന്നു വാല്‍ഷിന്റെ വിജയ ഗാഥകള്‍.

2000 ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകനായി എത്തേണ്ടതായിരുന്നു ഇദ്ദേഹം. പക്ഷേ ഇവിടത്തെ രാഷ്ട്രീയ വടംവലികള്‍ അതിന് കളമൊരുക്കിയില്ല. ഇന്ത്യയുമായി മറ്റൊരു ബന്ധം കൂടിയുണ്ട് ഈ ഹോക്കി പരിശീലകന്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു.

ഒരാഴ്ചക്കുള്ളില്‍ ടെറി വാല്‍ഷ് ചുമതയേല്‍ക്കും എന്നാണ് വിവരം. ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഇദ്ദേഹത്തെ കാത്തിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനിടെ ടൂര്‍ണമെന്റുകളുടെ പെരുമഴ തന്നെയാണ് ഉള്ളത്. ഏഷ്യ ചാമ്പ്യന്‍സ് ട്രോഫി, ഹോക്കി വേള്‍ഡ് ലീഗ്, ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങി മത്സര വേദികള്‍ ഏറെയാണ്.

Story first published: Thursday, October 17, 2013, 11:24 [IST]
Other articles published on Oct 17, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+