For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോ ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ന്യൂസീലന്‍ഡ്

മുംബൈ: 2020ലെ ടോക്കിയോ ഒളിംപിക്‌സിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീം. ഇത്തവണ ശക്തമായ ടീമുമായി സ്വര്‍ണ്ണ പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളികളാരെന്ന് തീരുമാനമായി. പുരുഷ ടീം ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ വനിതാ ടീമിന്റെ ആദ്യ എതിരാളി നെതര്‍ലന്‍ഡാണ്.

ന്യൂസീലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ഒന്നാം റാങ്കുകാരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ നേരിടേണ്ടത്. ജൂലൈ 26നാണ് ഈ മത്സരം. 28ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിനും 30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയും 31ന് നടക്കുന്ന മത്സരത്തില്‍ ജപ്പാനും ഇന്ത്യയുടെ എതിരാളികളാവും. ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍ പുരുഷ ടീം മത്സരിക്കുന്നത്.

hockey

ഇന്ത്യന്‍ വനിതാ ടീമും ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ജൂലൈ 27ന് ജര്‍മനിയുമായും 29ന് ബ്രിട്ടണുമായും 31ന് അയര്‍ലന്‍ഡുമായും ആഗസ്റ്റ് ഒന്നിന് ദക്ഷിണാഫ്രിക്കയുമായും ഇന്ത്യന്‍ വനിതാ ടീം ഏറ്റുമുട്ടും. പുരുഷ ഹോക്കിയുടെ ഫൈനല്‍ ആഗസ്റ്റ് ആറിനും വനിതകളുടെ ഏഴിനുമാണ് നടക്കുന്നത്. ഒളിംപിക്‌സ യോഗ്യതാ മത്സരത്തില്‍ റഷ്യയെ 11-3ന് തകര്‍ത്ത ഇന്ത്യന്‍ പുരുഷ ടീം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്. വനിതാ ടീം ഒമ്പതാം സ്ഥാനത്തും.

Story first published: Thursday, December 19, 2019, 9:31 [IST]
Other articles published on Dec 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+