Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഹോക്കിയില്‍ വന്‍ പ്രതീക്ഷ, ഇന്ത്യയുടെ ഹോക്കി ടീമിനെ അടുത്തറിയാം

ടോക്കിയോ ഒളിംപിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പ്രതീക്ഷ വാനോളം ഉയര്‍ത്തിയാണ് ഇന്ത്യയുടെ ഹോക്കി ടീം ഒളിംപിക്‌സിന് തയ്യാറെടുക്കുന്നത്. ഹോക്കിയുടെ പിതാക്കന്‍മാരായ ഇന്ത്യക്ക് ഇതുവരെ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഒളിംപിക്‌സില്‍ സ്വന്തമാക്കാനായിട്ടുള്ളത്. എട്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഇക്കാലയളവില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ നേടിയിട്ടുണ്ട്.

പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം കരുത്ത് തെളിയിക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമിന് സാധിക്കാറുണ്ട്. ലോകകപ്പില്‍ ഓരോ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ വേള്‍ഡ് ലീഗില്‍ രണ്ട് തവണ വെങ്കലവും ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണം,ഒമ്പത് വെള്ളി,മൂന്ന് വെങ്കല മെഡലുകളും ഇന്ത്യന്‍ ഹോക്കി ടീം നേടിയിട്ടുണ്ട്.

indiahockeyteam

ഏഷ്യാ കപ്പില്‍ മൂന്ന് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിട്ടുള്ള ഹോക്കി ടീം വലിയ പ്രതീക്ഷകളും പേറിയാണ് ടോക്കിയോയില്‍ ഇറങ്ങുന്നത്. ശക്തമായ താരനിരയുമായി പോകുന്നത് ഇന്ത്യയുടെ പാരമ്പര്യം ഇത്തവണയും വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്.

പൂള്‍ എയില്‍ വെല്ലുവിളി ശക്തം

ന്യൂസീലന്‍ഡാണ് ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. പൂള്‍ എയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, മൂന്ന് തവണ ലോക ചാമ്പ്യന്മാരും നിലവിലെ ഒന്നാം നമ്പര്‍ ടീമുമായ ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ്,സ്‌പെയിന്‍,ആതിഥേയരായ ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്. ഇവരോട് മത്സരിച്ച് മുന്നേറുക ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാവുമെന്നുറപ്പ്.

ഇന്ത്യന്‍ ടീം

മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീം പരിചയസമ്പന്നരുടെയും യുവതാരങ്ങളുടെയും സംതുലിതമായ നിരയാണ്. കഴിഞ്ഞ നാല് വര്‍ഷമായി മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗോള്‍കീപ്പറായി മുന്‍ നായകനും മലയാളിയുമായ പി ആര്‍ ശ്രീജേഷാണുള്ളത്. ബിരേന്ദ്ര ലെക്ര,ഹര്‍മന്‍പ്രീത് സിങ് എന്നിവരുടെ മൂന്നാം ഒളിംപിക്‌സാണിത്. ഇവരുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. 16 അംഗ ടീമിലെ 10 പേര്‍ ആദ്യമായി ഒളിംപിക്‌സ് കളിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. പ്രതിരോധ കോട്ട കാക്കാന്‍ രുപീന്ദര്‍ പാല്‍ സിങ്,സുരേന്ദര്‍ കുമാര്‍ എന്നിവരും മുന്‍നിരയില്‍ മന്ദീപ് സിങ്ങുമുണ്ട്.

ടീം:പി ആര്‍ ശ്രീജേഷ്,ഹര്‍മന്‍പ്രീത് സിങ്,രുപീന്ദര്‍ പാല്‍ സിങ്,സുരേന്ദര്‍ കുമാര്‍,അമിത് രോഹിദാസ്,ബിരേന്ദ്ര ലെക്ര,ഹര്‍ദിക് സിങ്,മന്‍പ്രീത് സിങ്,വിവേഗ് സാഗര്‍ പ്രസാദ്,നിലാകാന്ത ശര്‍മ,സുമിത്,ഷംശീര്‍ സിങ്,ദില്‍പ്രീത് സിങ്,ഗുര്‍ജന്ത് സിങ്,ലളിത് കുമാര്‍,മന്ദീപ് സിങ്-സ്റ്റാന്‍ ബൈ:കൃഷന്‍ പതക്,വരുണ്‍ കുമാര്‍,സിമ്രാന്‍ജിത് സിങ്

Story first published: Wednesday, July 7, 2021, 18:17 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+